ഇന്ധനവില യുഡിഎഫ് കുറച്ചത് 4 തവണ..618 കോടിയുടെ ആനുകൂല്യം ജനത്തിന് കിട്ടി!!
കോട്ടയം: കേന്ദ്രം ഇന്ധന നികുതി കുറച്ചെങ്കിലും തങ്ങള്‍ കുറയ്ക്കില്ലെന്ന കേരള സര്‍ക്കാരിന്റെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ പെട്രോള്‍-ഡീസല്‍ വില കൂടിയപ്പോള്‍ അതിന്റെ അധിക നികുതി ഒഴിവാക്കി യുഡിഎഫ് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. നാല് തവണയാണ് യുഡിഎഫ് സര്‍ക്കാര്‍ നികുതി ഒഴിവാക്കിയത്. ഇതുവഴി 618 കോടി രൂപയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃകയാക്കേണ്ടതാണ്. അഡീഷ്ണലായി നികുതി ഇനിയും കുറയ്ക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും അദേഹം പറഞ്ഞു.