ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു

ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു


നടൻ ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു. ഇന്നലെ രാത്രിയാണ് കസ്റ്റംസ് തടഞ്ഞുവച്ചത്. ഷാറൂഖ് ഖാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും പക്കലുണ്ടായിരുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ടാണ് തടഞ്ഞുവച്ചത്. 6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവ അടച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.ഷാർജയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം സ്വകാര്യ ജെറ്റിലാണ് ഷാരൂഖ് ഖാൻ മുംബൈയിലെത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി ഷാറൂഖ് ഖാനെയും മാനേജറേയും വിട്ടയച്ചെങ്കിലും ബോഡി ഗാഡിനെയും കൂടെയുണ്ടായിരുന്ന മറ്റു ചിലരേയും പുലർച്ചെ വരെ തടഞ്ഞുവച്ചു.
ഇവരുടെ ബാഗിൽ നിന്ന് 18 ലക്ഷം രൂപയോളം വിലവരുന്ന വാച്ചുകൾ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു പരിശോധന. ‌ഷാർജ പുസ്തകമേളയിൽ പങ്കെടുക്കുകയും അവാർഡുകൾ സ്വീകരിക്കുകയും ചെയ്ത ശേഷമായിരുന്നു ഷാറൂഖ് ഖാൻ മുംബൈയിൽ തിരികെയെത്തിയത്.