കാഫിർ സ്ക്രീൻ ഷോട്ട് : മുഖ്യപ്രതി ജിതിൻ ഭാസ്‌ക്കർ എന്ന് സൂചന

aa

കാഫിർ സ്ക്രീൻ ഷോട്ട് :  മുഖ്യപ്രതി ജിതിൻ ഭാസ്‌ക്കർ  എന്ന് സൂചന

കോഴിക്കോട് : 2024 ലെ ലോകസഭാ തെരഞ്ഞടുപ്പിൽ വടകര മണ്ഡലത്തിൽ നടത്തിയ  വർഗീയ പ്രചാരണങ്ങളുടെ സൂത്രധാരൻ എസ് ഐ ടി അറസ്റ്റ് ചെയ്ത ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്‌ക്കർ ആണന്നു സൂചന. എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന കെ കെ ശൈലജയെ യു ഡി എഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലിന്റെ ഭാഗത്ത് നിന്ന് മതത്തിന്റെ പേരിൽ അധിക്ഷേപിക്കുന്ന തരത്തിൽ കാഫിർ സ്ക്രീൻ ഉണ്ടാക്കി  പ്രചരിപ്പിക്കുകയായിരുന്നു. അന്ന് വലിയ വിഷയമായപ്പോൾ  യൂത്ത് ലീഗ് പ്രാദേശിക നേതാവിന്റെ തലയിൽ കെട്ടിവെച്ച് പോലീസ് കേസ്സെടുക്കുകയായിരുന്നു. പക്ഷെ ഇതിലെ സത്യം തെളിയിക്കാൻ യൂത്ത് ലീഗ് പ്രവർത്തകൻ കാസിം കോടതിയെ സമീപിക്കുകയായിരുന്നു. ഭരണം മാറിയതോടെ സ്ഥലം എം എൽ എ ആയ യു ഡി എഫിലെ  പാറക്കൽ അബ്ദുല്ല ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുക യായിരുന്നു..  പിണറായി ഭരണകാലത്ത് പോലീസ് യൂത്ത് ലീഗ് പ്രവർത്തകന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയാ കേസാണ് ഇപ്പോൾ വഴിത്തിരിവിൽ എത്തിയിരിക്കുന്നത്.

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ, തന്റെ ഫോൺ റീസെറ്റ് ചെയ്ത് വിവരങ്ങൾ മായ്ച്ച് കളഞ്ഞെന്ന് കണ്ടെത്തി. ജില്ലാ ഫൊറൻസിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം ഉണ്ടായത്.അത് പ്രതിയുടെ ഭാഗത്ത് നിന്ന് തന്നെ സ്ഥിരീകരണം വന്നു. ഫോണിലെ വിവരങ്ങൾ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലിൽ ജിതിൻ ഭാസ്കർ സമ്മതിച്ചു. വീണ്ടും ഫോൺ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. അതിന് കോടതിയുടെഅനുമതി വേണം.. പരിശോധനയ്ക്കയക്കാൻ കോടതിയിൽ എസ്ഐടി ഇന്ന് അപേക്ഷ നൽകും. അതേസമയം, ജിതിൻ ഭാസ്കറിൻ്റെ  കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. .വീണ്ടും. കസ്റ്റഡിയിൽ കിട്ടാൻ എസ് ഐ ടി അപേക്ഷ നൽകാൻ ആണ് സാധ്യത