കാന്തപുരം ഉസ്താദ് തൂഫാൻ വാരിയറായി വിപുലമായ പരിപാടികൾ എന്ന് രമേശ് ചെന്നിത്തല

ME

Jun 20, 2026 - 12:58
0
കാന്തപുരം ഉസ്താദ്  തൂഫാൻ വാരിയറായി   വിപുലമായ പരിപാടികൾ എന്ന്  രമേശ് ചെന്നിത്തല

നടൻ മോഹൻലാലിന് ശേഷം തൂഫാൻ വാരിയറായി കാന്തപുരം AP അബൂബക്കർ മുസ്ലിയാർ. ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് വലിയ വിജയം കാണുകയാണ്. മന്ത്രി രമേശ് ചെന്നിത്തലക്ക് വലിയ അംഗീകാരം നേടിക്കൊടുത്ത ഈ പദ്ധതിയിൽ കേരളം മുഴുവൻ പങ്കാളികളാകുന്ന കാഴ്ചയാണ് കാണുന്നത്.. അതിന്റെ ഭാഗമായി സമൂഹത്തിൽ പല മേഖലകളിൽ നേതൃത്വം നൽകുന്നവരും സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നവരുമായ വ്യക്തിത്വങ്ങളെ നേരിട്ട് കാണുകയാണ് ആഭ്യന്ത്ര മന്ത്രി.അതിലാണ് മുസ്‌ലിം പണ്ഡിതൻ കാന്തപുരം അബൂബക്കർ മുസ്ല്യാരും ഭാഗവാക്കായതു. ഓപ്പറേഷന്റെ മുന്നണി പോരാളികൾ ബാഡ്‌ജ്ജ് ധരിച്ചുകൊണ്ടാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. കാന്തപുരത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബാഡ്ജ് ധരിപ്പിച്ചു. ലഹരി മുക്ത കേരളം എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. യു ഡി എഫ് സർക്കാരിൻ്റെ പദ്ധതിയെ അഭിനന്ദിക്കുന്നു.പദ്ധതി സ്വാഗതാർഹമാണ്. പള്ളികളിലടക്കം ഇതിനെപറ്റി പറയുന്ന കാര്യം സംഘടനയുമായി ചേർന്ന് ആലോചിക്കും.ജാതി മത ഭേദമെന്യ എല്ലാവരും പദ്ധതിയുടെ ഭാഗം ആകണം. തൂഫാൻ വിജയത്തിന് എല്ലാവരെയും തൂഫാൻ വാരിയർ ആക്കുമെന്നും കാന്തപുരം മുസ്‌ലിയാർ ഉറപ്പ് നൽകി.

ലഹരിക്കെതിരെയുള്ള ഈ പ്രയാണത്തിൽ കാന്തപുരം AP അബുബക്കറിനെ തൂഫാൻ വാരിയർ ആകുമെന്നും കാന്തപുരം പിന്തുണ നൽകുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. തൂഫാൻ ഹിന്ദി / ഇംഗ്ലീഷ് / കന്നന്ധ അടക്കം മറ്റ് ഭാഷകളിൽ എല്ലാം പ്രചാരണം നടത്തുമെന്നും ആഭ്യന്തര മന്ത്രി കൂട്ടി ചേർത്തു. യുഡിഎഫ് സർക്കാരിൻ്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിതെന്നും ഇതിൽ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ലോക ലഹരിവിരുദ്ധ ദിനമായ ഈ മാസം 26ന് സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വിദ്യാലയങ്ങളിലും അന്ന് ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കും. അതുപോലെ സ്കൂളുകളിൽ തൂഫാൻ പതാക ഉയർത്തുകയും വിദ്യാർഥികൾ പ്രതിജ്ഞയെടുക്കുകയും ചെയ്യും. എറണാകുളത്ത് നടക്കുന്ന പരിപാടിയിൽ തന്നോടൊപ്പം വിദ്യാഭ്യാസ  മന്ത്രി എൻ. ഷംസുദ്ദീനൊപ്പം പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User