വീട്ടമ്മമാർ കൊടുങ്കാറ്റായി ; ഭയന്ന് വിറച്ച മോദി ;രാഹുൽ ഗാന്ധിയെ കാണാൻ ദൂതനെ അയച്ചു

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ ഡൽഹി പ്രതിഷേധം, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നീക്കങ്ങൾ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ ചർച്ച, കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ വിമർശനങ്ങൾ എന്നിവയെ വിശകലനം ചെയ്യുന്ന ലേഖനം.

Jul 22, 2026 - 11:43
Updated: 1 month ago
0
വീട്ടമ്മമാർ കൊടുങ്കാറ്റായി ; ഭയന്ന് വിറച്ച മോദി ;രാഹുൽ ഗാന്ധിയെ കാണാൻ ദൂതനെ അയച്ചു

ഡൽഹി തെരുവുകളിൽ പ്രതിപക്ഷം ഉയർത്തിയ വമ്പൻ പ്രതിഷേധ കൊടുങ്കാറ്റിൽ അടിപതറി നിൽക്കുകയാണ് കേന്ദ്ര ഭരണകൂടം. വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും പ്രതിപക്ഷ പ്രതിഷേധങ്ങളെയും എന്നത്തെയും പോലെ അടിച്ചമർത്താൻ നോക്കിയ കേന്ദ്ര സർക്കാരിന്, ഒടുവിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നിരിക്കുകയാണ്. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷ കക്ഷികളുടെയും നേതൃത്വത്തിൽ നടന്ന അതിശക്തമായ പ്രതിഷേധത്തെ അനുനയിപ്പിക്കാൻ, പ്രധാനമന്ത്രിയുടെ ദൂതനായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നേരിട്ടെത്തി ചർച്ച നടത്തുന്ന അസാധാരണ കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്...വർഷങ്ങളായി പ്രതിപക്ഷത്തിന്റെ ഏതൊരു പ്രതിഷേധത്തെയും കണ്ടില്ലെന്ന് നടിക്കുകയും, കേസെടുത്തും ഏജൻസികളെ വിട്ടും അടിച്ചമർത്തുകയും ചെയ്തിരുന്ന നരേന്ദ്ര മോദി സർക്കാർ, രാഹുൽ ഗാന്ധിയുടെ അരികിലേക്ക് ഒരു യൂണിയൻ മന്ത്രിയെത്തന്നെ ചർച്ചയ്ക്കായി അയച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ ചിന്തിക്കാൻ പോലും കഴിയാത്ത ഇത്തരം ഒരു നയതന്ത്ര പിന്മാറ്റത്തിന് പിന്നിൽ ഭരണകൂടത്തെ ഭയപ്പെടുത്തുന്ന ചില യഥാർത്ഥ കാരണങ്ങളുണ്ട്...നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമങ്ങൾക്കും എതിരെയായിരുന്നു പ്രതിപക്ഷം തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ നേരിടാൻ ഇറക്കിയ പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ബാഡ്ജുകൾ പോലും ധരിക്കാതെയാണ് എത്തിയത്. താടി വളർത്തിയവരും കയ്യിൽ ചരടുകെട്ടിയവരുമായ സംഘപരിവാർ പ്രവർത്തകരാണ് പോലീസ് യൂണിഫോമിൽ പ്രതിഷേധക്കാരെ തല്ലിച്ചതക്കാൻ എത്തിയതെന്ന ഗുരുതരമായ ആരോപണം നിലനിൽക്കുന്നുണ്ട്. പെൺകുട്ടികളെയടക്കം സഭ്യമല്ലാത്ത രീതിയിൽ ഉപദ്രവിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു കഴിഞ്ഞു.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറംലോകം അറിയാതിരിക്കാൻ കേന്ദ്ര ഐ.ടി മന്ത്രാലയം സകല സജ്ജീകരണങ്ങളും ഉപയോഗിച്ച് ശ്രമിച്ചിരുന്നു. എക്സിലും  മറ്റു പ്ലാറ്റ്‌ഫോമുകളിലും ട്രെൻഡിങ് ലിസ്റ്റിൽ നിന്ന് ഈ വിഷയത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചെങ്കിലും, ഇൻസ്റ്റാഗ്രാമിലും വാട്സാപ്പിലും ഈ അടിച്ചമർത്തലിന്റെ ദൃശ്യങ്ങൾ കാട്ടുതീ പോലെ പ്രചരിച്ചു കഴിഞ്ഞു. ഇത് കേവലം കോൺഗ്രസ് അല്ലെങ്കിൽ പ്രതിപക്ഷ അനുഭാവികളിലേക്ക് മാത്രമല്ല, ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും വോട്ട് ചെയ്ത സാധാരണക്കാരായ കുടുംബങ്ങളിലേക്കും എത്തിയത് കേന്ദ്ര നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങളെപ്പോലും ഭരണകൂടം തല്ലിച്ചതയ്ക്കുന്നു എന്ന ഫീൽ ജനങ്ങൾക്കിടയിൽ മോദിവിരുദ്ധ തരംഗമായി മാറും എന്ന് മോദി ഭയപ്പെടുന്നു...ഇതോടെയാണ് അടിയന്തരമായി പ്രക്ഷോഭത്തിന് തടയിടാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെ രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് അയച്ചത്. എന്നാൽ പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്നും, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും രാഹുൽ ഗാന്ധി ഉറപ്പിച്ചു പറഞ്ഞതോടെ കേന്ദ്ര ദൂതൻ നിരാശനായി മടങ്ങുകയായിരുന്നു.

കഴിഞ്ഞ 12 വർഷമായി ഇന്ത്യയിൽ വികസനം പറയുന്നതിന് പകരം വർഗീയ വിഭജന രാഷ്ട്രീയവും, പാരമ്പര്യമായി മുൻ സർക്കാരുകളെയും പ്രതിപക്ഷത്തെയും പഴിചാരുന്ന തന്ത്രവുമാണ് മോദി സർക്കാർ പയറ്റുന്നത്. എന്നാൽ ഹിന്ദു-മുസ്ലിം വിഭജന രാഷ്ട്രീയം കേട്ട് ജനങ്ങൾക്കും സ്വന്തം വോട്ട് ബാങ്കിനും പോലും മടുത്തു തുടങ്ങി എന്ന യാഥാർത്ഥ്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. വിലക്കയറ്റവും തൊഴില്ലായ്മയും അഴിമതിയും കൊടുമ്പിരിക്കൊള്ളുമ്പോൾ വെറും പൊള്ളയായ പ്രസംഗങ്ങൾ കൊണ്ട് ജനങ്ങളെ ഇനി തൃപ്തിപ്പെടുത്താനാവില്ല...സംഘപരിവാർ ഇക്കോസിസ്റ്റത്തിനുള്ളിൽ നിന്ന് തന്നെ മോദിക്കെതിരെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് തെരുവിൽ ഉറച്ച നിലപാടുമായി മുന്നോട്ട് പോയാൽ, വരും ദിവസങ്ങളിൽ നരേന്ദ്ര മോദി സർക്കാരിന്റെ നിലനിൽപ്പ് തന്നെ കൂടുതൽ അപകടത്തിലാകും എന്ന് ഡൽഹിയിലെ വികാസങ്ങൾ തെളിയിക്കുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User