അമിത്ഷായെ തളച്ചു ; ഒടുക്കം ഞെട്ടിക്കുന്ന സത്യം തുറന്നു പറഞ്ഞ് പ്രമുഖ കേന്ദ്ര മന്ത്രി

ഇ20 ഇന്ധന വിവാദത്തിൽ ബിഎസ്-3 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ സമ്മതിച്ചതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം.

അമിത്ഷായെ തളച്ചു ; ഒടുക്കം ഞെട്ടിക്കുന്ന സത്യം തുറന്നു പറഞ്ഞ് പ്രമുഖ കേന്ദ്ര മന്ത്രി

കേന്ദ്ര സർക്കാരിന്റെ അഹങ്കാരത്തിനും ഏകപക്ഷീയമായ തീരുമാനങ്ങൾക്കും മേൽ ജനരോഷവും പ്രതിപക്ഷ പ്രതിരോധവും കനത്ത തിരിച്ചടി നൽകുന്ന കാഴ്ചയ്ക്കാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇ20 പെട്രോൾ ഉപയോഗത്തെച്ചൊല്ലി വൻ പ്രതിഷേധങ്ങൾ ഉയർന്നുവരികയും, സിജെപി പ്രക്ഷോപങ്ങളും ഇ20 ജനതാ പാർട്ടി ഉൾപ്പെടെയുള്ള ജനകീയ പ്രസ്ഥാനങ്ങളുടെ എതിർപ്പുകളും ശക്തമാവുകയും ചെയ്ത സാഹചര്യത്തിൽ, ഒടുവിൽ ഭരണകൂടത്തിന് ജനങ്ങൾക്ക് മുന്നിൽ സത്യം തുറന്നുപറയേണ്ടി വന്നിരിക്കുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് സാധാരണക്കാരായ വാഹന ഉടമകളെ ആശങ്കയിലാക്കിയ ഇ20 ഇന്ധന വിഷയത്തിൽ, ബിഎസ്-3 വാഹന ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് രാജ്യസഭയിൽ ഔദ്യോഗികമായി സമ്മതിക്കേണ്ടി വന്നത് സർക്കാരിനേറ്റ കനത്ത രാഷ്ട്രീയ പ്രഹരമാണ്...2005 ഏപ്രിൽ ഒന്നിനും 2016 നും ഇടയിൽ നിർമിച്ച ബിഎസ്-3 വാഹനങ്ങളിൽ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ ചില റബർ ഭാഗങ്ങൾക്കും എൻജിൻ ഗാസ്‌കറ്റുകൾക്കും കേടുപാടുകൾ സംഭവിക്കാമെന്ന് ഒടുവിൽ സർക്കാരിന് തുറന്നുപറയേണ്ടി വന്നു. തങ്ങളുടെ മുൻ നിലപാടുകളിൽ നിന്നും പിന്നാക്കം പോയി, സാധാരണക്കാരുടെ വാഹനങ്ങൾക്ക് തകരാർ സംഭവിക്കുമെന്ന് കേന്ദ്ര സർക്കാരിന് തള്ളിപ്പറയാൻ കഴിയാത്ത അവസ്ഥ വന്നെത്തിയത് ജനകീയ പ്രതിഷേധങ്ങളുടെയും പ്രതിപക്ഷ ചോദ്യങ്ങളുടെയും ശക്തി ഒന്നുകൊണ്ട് മാത്രമാണ്. കേന്ദ്ര മന്ത്രിസഭയിലെ പ്രധാനിയായ നിതിൻ ഗഡ്കരിക്ക് പോലും യാഥാർത്ഥ്യം തുറന്നുപറയേണ്ടി വന്നതോടെ, പ്രതിപക്ഷവും പൊതുജനങ്ങളും ഉന്നയിച്ച ആശങ്കകൾ പൂർണ്ണമായും ശരിയാണെന്ന് അടിവരയിടപ്പെട്ടിരിക്കുകയാണ്...സർക്കാരിന് വീഴ്ച പറ്റിയെന്ന് തെളിഞ്ഞതോടെ കാര്യങ്ങളെ നിസ്സാരവത്കരിക്കാനാണ് നിതിൻ ഗഡ്കരിയും കേന്ദ്ര ഭരണാധികാരികളും ഇപ്പോൾ ശ്രമിക്കുന്നത്. 

റബർ ഭാഗങ്ങളും ഗാസ്‌കറ്റുകളും മാറ്റുന്നത് എളുപ്പമാണെന്നും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും പറഞ്ഞ് തടിയൂരാൻ ശ്രമിക്കുമ്പോഴും, സാധാരണക്കാരന്റെ മേൽ അനാവശ്യ ചെലവും ബുദ്ധിമുട്ടുകളും അടിച്ചേൽപ്പിച്ചതിന് മറുപടി പറയാൻ കേന്ദ്രത്തിന് കഴിയുന്നില്ല. ഇ20 ഇന്ധനം സുരക്ഷിതമാണെന്നും എൻജിന് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മുൻപ് സുരേഷ് ഗോപി ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകളുടെ നിഷ്ഫലത കൂടിയാണ് പാർലമെന്റിലെ ഗഡ്കരിയുടെ തുറന്നുപറച്ചിലിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്...ഡൽഹിയിലെ തെരുവുകളിൽ പോലീസിനെയും അടിച്ചമർത്തൽ നയങ്ങളെയും ഉപയോഗിച്ച് പ്രതിരോധങ്ങളെ നേരിടാൻ ശ്രമിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കേന്ദ്ര ഭരണകൂടത്തിനും പാർലമെന്റിന് അകത്ത് പ്രതിപക്ഷം തീർത്ത ശക്തമായ പ്രതിരോധത്തിന് മുന്നിൽ മറുപടിയില്ലാത്ത അവസ്ഥയാണുള്ളത്. ജനവിരുദ്ധ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കുന്ന ഭരണകൂടത്തിനെതിരെ ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ, പ്രതിപക്ഷം പാർലമെന്റിൽ സർക്കാരിനെ വിചാരണ ചെയ്യുകയാണ്. ഇ20 ഇന്ധന വിഷയത്തിൽ ഗഡ്കരിക്ക് മുട്ടുകുത്തേണ്ടി വന്നതും സത്യം സമ്മതിക്കേണ്ടി വന്നതും അഹങ്കാരത്തോടെ ഭരണം നടത്തുന്ന മോദി സർക്കാരിന്റെ തകർച്ചയുടെയും പരാജയത്തിന്റെയും വ്യക്തമായ തെളിവാണ്. ജനശക്തിക്ക് മുന്നിൽ ഏതൊരു ഭരണകൂടവും ഒടുവിൽ വഴങ്ങേണ്ടി വരുമെന്ന രാഷ്ട്രീയ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം നൽകുന്നത്.