എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; ‘സ്‌നേഹസാന്ത്വനം’ പദ്ധതിക്ക് ₹14.40 കോടിയുടെ ഭരണാനുമതി

5,208 നിലവിലെ ഗുണഭോക്താക്കൾക്കും പുതുതായി പട്ടികയിൽ ഉൾപ്പെടുന്ന 1,000 പേർക്കും ധനസഹായം; കെയർ ഗിവേഴ്സിനും കുട്ടികൾക്കും പ്രത്യേക ആനുകൂല്യങ്ങൾ

Aug 08, 2026 - 17:11
Updated: 2 months ago
0
എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; ‘സ്‌നേഹസാന്ത്വനം’ പദ്ധതിക്ക് ₹14.40 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള ‘സ്‌നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി. 2026 ഏപ്രിൽ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിൽ നിലവിലുള്ള ഗുണഭോക്താക്കൾക്കും പുതുതായി പട്ടികയിൽ ഉൾപ്പെടുന്നവർക്കും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്.

നിലവിലുള്ള 5,208 ഗുണഭോക്താക്കളുടെ പ്രതിമാസ ധനസഹായത്തിനായി 9.84 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുതുതായി പട്ടികയിൽ ഉൾപ്പെടുന്ന 1,000 ഗുണഭോക്താക്കൾക്കായി 2.64 കോടി രൂപയും അനുവദിക്കും.

ദുരിതബാധിതരെ പരിചരിക്കുന്ന 771 കെയർ ഗിവേഴ്സിന് ‘പ്രത്യേക ആശ്വാസകിരണം’ പദ്ധതിയുടെ ഭാഗമായി 64.76 ലക്ഷം രൂപ അനുവദിക്കും. കൂടാതെ, ദുരിതബാധിത കുടുംബങ്ങളിലെ 400 കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 10.05 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ഇതിന് പുറമെ, 10 മാതൃകാ ചൈൽഡ് പുനരധിവാസ കേന്ദ്രങ്ങളുടെ (MCRC) നവീകരണത്തിനായി 1.17 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

എൻഡോസൾഫാൻ ദുരിതബാധിതരായ അർഹരായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം, വൈദ്യസഹായം, വിദ്യാഭ്യാസ പിന്തുണ എന്നിവ സമയബന്ധിതമായി ഉറപ്പാക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User