തോമസ് സംസാരിക്കാന്‍ എണീറ്റപ്പോള്‍ എല്‍ഡിഎഫ് അണികള്‍ വേദിവിട്ടു
കൊച്ചി: ഒരു മാസം നീണ്ടുനിന്ന പരസ്യപ്രാചരണത്തിന് അവസാനമായി. നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍ പിന്നിട്ടുകഴിഞ്ഞാല്‍ തൃക്കാക്കരയിലെ ജനത വിധിയെഴുതും. അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. അവസാനവട്ട വോട്ടുറപ്പിക്കലിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണി നിര്‍ദ്ദേശം നല്‍കി. അതേ സമയം കെ വി തോമസ് ഫാക്ടര്‍ ഇടതുപക്ഷത്തിന് ഗുണകരമായില്ലെന്ന വിലയിരുത്തലും വരുന്നുണ്ട്. മണ്ഡലത്തില്‍ കളം നിറഞ്ഞ് പ്രചാരണ ചൂട് പകരാന്‍ കെ വി തോമസിനായില്ല. എത്തിയിടത്തു നിന്നെല്ലാം തണുപ്പന്‍ പ്രതികരണമാണ് കെ വി തോമസിന് കിട്ടിയത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്ത എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുപരിപാടിയില്‍ കെ വി തോമസിനോടുള്ള എല്‍ഡിഫ് അണികളുടെ സമീപനം വ്യക്തമായിരുന്നു. മുഖ്യമന്ത്രി പ്രസംഗിച്ചതിന് ശേഷം ജോസ് കെ മാണിയും ചില നേതാക്കന്മാരും സംസാരിച്ചു. ഇതിന് ശേഷമാണ് കെ വി തോമസിന് അവസരം കിട്ടയത്. അപ്പോഴേയ്ക്കും മുഖ്യമന്ത്രിയും പ്രധാന നേതാക്കന്മാരും വേദി വിട്ടിരുന്നു. സംസാരിക്കുവാന്‍ കെ വി തോമസ് എണീറ്റതോടെ വേദിയിലുണ്ടായിരുന്ന ഭൂരിപക്ഷം അണികളും സ്ഥലം കാലിയാക്കി. അവഗണ തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കും തുടര്‍ന്നുള്ള പൊതുയോഗങ്ങളിലും കെ വി തോമസ് പങ്കെടുത്തതുമില്ല.