കോഴിക്കോട്ട് വാഹനാപകടം; ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം
കാലിക്കറ്റ് എഫ്.സി താരം റിജോൺ ജോസ് മരിച്ചു; സഹതാരം ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്
കോഴിക്കോട്: വാഹനാപകടത്തിൽ കാലിക്കറ്റ് എഫ്.സിയുടെ ഫുട്ബോൾ താരം റിജോൺ ജോസ് (29) മരിച്ചു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമാണ് അപകടമുണ്ടായത്. റിജോൺ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ റിജോണിനൊപ്പം ഉണ്ടായിരുന്ന കാലിക്കറ്റ് എഫ്.സി താരവും സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ചിട്ടുള്ളതുമായ ഗനി അഹമ്മദ് നിഗമിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ഇരുബൈക്കുകളിലുണ്ടായിരുന്നവരും റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും റിജോൺ ജോസിന്റെ ജീവൻ രക്ഷിക്കാനായില്ല.
സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസൺ ആരംഭിക്കാനിരിക്കെയാണ് കാലിക്കറ്റ് എഫ്.സിയെ ദുഃഖത്തിലാഴ്ത്തി റിജോണിന്റെ അപ്രതീക്ഷിത വിയോഗം. പ്രതിരോധ താരമായിരുന്ന റിജോൺ നേരത്തെ ഫോർസ കൊച്ചി, എഫ്.സി ഡെക്കാൻ, വയനാട് യുണൈറ്റഡ് തുടങ്ങിയ ടീമുകൾക്കായും കളിച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)