ലക്ഷ്വറി ബസുകളുടെ പിതൃത്വം ഗണേഷിന്; വിഴിഞ്ഞത്തെ ഓർമ്മിപ്പിച്ച് രാഷ്ട്രീയ വിമർശനം
കെഎസ്ആർടിസിയുടെ ലക്ഷ്വറി ബസുകളെ ‘ഞങ്ങളുടെ കുഞ്ഞ്’ എന്ന് വിശേഷിപ്പിച്ച കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശത്തെ വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വവുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ വിമർശനം.
കെഎസ്ആർടിസി തുടക്കമിട്ട എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് കേരളത്തെ സംബന്ധിച്ച് പുതിയ അനുഭവമാണ്. കാരണം കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ സർവസന്നാഹങ്ങളോടും കൂടിയ ഒരു ബസ് സർവീസ് കെഎസ്ആർടിസി നടത്തുന്നത്. മിനി റഫ്രിജറേറ്റർ മുതൽ കോഫി മേക്കർ ഉൾപ്പെടുന്ന പാൻട്രി സംവിധാനം, ശുചിമുറി സൗകര്യം വരെ ഈ ബസിൽ ഉണ്ടെന്നത് യാത്രക്കാരെ സംബന്ധിച്ച് പുതിയ അനുഭവവും സഹായവുമായിരിക്കും. യാത്രയിലുടനീളം സൗജന്യ വൈഫൈ, സീറ്റുകളിൽ മൊബൈൽ ചാർജിംഗ് സംവിധാനം എന്നുവേണ്ട ഒരു യാത്രയിൽ കിട്ടേണ്ട എല്ലാ സൗകര്യങ്ങളും കെഎസ്ആർടിസി ഈ ബസിൽ ഒരുക്കിയിട്ടുണ്ട്. യാത്രക്കാരെ സഹായിക്കാൻ എയർഹോസ്റ്റസ് പോലെ ഒരു ജീവനക്കാരിയും ബസിൽ ഉണ്ടാകും.. 36 പ്രീമിയം റിക്ലൈനിംങ് സീറ്റുകളാണ് ബസിലുള്ളത്.. രണ്ട് ലക്ഷ്വറി ബസുകളാണ് നിലവിലുള്ളത്. അതിൽ ഒരെണ്ണം രണ്ട് ദിവസം മുൻപ് ആലപ്പുഴയിൽ നിന്ന് ബംഗളുരുവിലേക്ക് സർവീസ് ആരംഭിച്ചു. അത് ആലപ്പുഴ എം പി കെ. സി വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടാമത്തെ ബസ് നാളെ മുതൽ തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ഓടിത്തുടങ്ങുകയാണ്. തിങ്കൾ മുതൽ വെള്ളിവരെയാണ് സർവീസ്, തിരുവനന്തപുരത്ത് നിന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ടാൽ 9.45 ന് എറണാകുളത്തെത്തും.. വൈകിട്ട് അഞ്ചരയ്ക്ക് എറണാകുളത്ത് നിന്ന് തിരിച്ച് രാത്രി 9.45 ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഓൺലൈൻ വഴിയും വാട്ട്സാപ്പ് വഴിയും ഒക്കെ ടിക്കറ്റ് ബുക്ക് ചെയ്യാം. 671 രൂപയാണ് ടിക്കറ്റ് നിരക്ക്..
ഈ ബസുകൾ രണ്ടും വാങ്ങിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. ആലപ്പുഴ-ബംഗളുരു ബസ് സർവീസ് ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം മുൻ ഗതാഗതമന്ത്രിയാ കെബി ഗണേഷ് കുമാർ ഫെയ്സ്ബുക്കിൽ എഴുതിയ ഒരു കുറിപ്പുണ്ട്. അതിൽ ബസിലെ സൗകര്യങ്ങളെ കുറിച്ചൊക്കെ വിശദമായി പറയുന്നുണ്ട്. ആ പോസ്റ്റ് ഇങ്ങനെയാണ്. എൽഡിഎഫ് സർക്കാറിന്റെ കാലഘട്ടത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി അത്യാഡംബര സൗകര്യങ്ങളോട് കൂടിയ രണ്ടു ബിസിനസ് ക്ലാസ് ബസുകളാണ് വാങ്ങിയത്.അതിൽ ഒരു ബസ് ആലപ്പുഴ- ബാംഗ്ലൂർ റൂട്ടിൽ ഇതിനകം സർവീസ് ആരംഭിച്ചു കഴിഞ്ഞു. സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ശുചിമുറി ഉൾപ്പെടെയുള്ള മികച്ച യാത്രാസൗകര്യങ്ങളുള്ളതാണ് രണ്ടു ബസുകളും. ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രി സൗകര്യവുമൊക്കെയുള്ള കേരളത്തിലെ തന്നെ ആദ്യ ബസാണ്.. കൂടാതെ ഓരോ ബസിലും പ്രത്യേകം ടിവിയും മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുവാനുള്ള പ്രത്യേക സൗകര്യവും. യാത്രക്കാരെ സഹായിക്കാനായി രണ്ടു ബസുകളിലും എയർ ഹോസ്റ്റസ് മാതൃകയില്‍ 'ബസ് ഹോസ്റ്റസ്' സേവനവും ലഭ്യമാക്കുവാൻ ആണ് തീരുമാനിച്ചിരുന്നത്. രണ്ടു ബസുകളും തിരുവനന്തപുരം-എറണാകുളം റൂട്ടിലും എറണാകുളം - തിരുവനന്തപുരം റൂട്ടിലുമാണ് സർവീസ് നടത്തുന്നതിനാണ് എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നത്. റോഡുപണി പൂർത്തിയാകുന്ന മുറയ്ക്ക് സർവീസ് തൃശൂർ വരെ നീട്ടുവാനും പദ്ധതി ഉണ്ടായിരുന്നു. ഇപ്പോൾ പുതിയ സർക്കാരിന്റെ തീരുമാനപ്രകാരം ഒരു ബസ് റൂട്ട് മാറ്റി ആലപ്പുഴ- ബാംഗ്ലൂർ റൂട്ടിൽ ആണ് സർവീസ് ആരംഭിച്ചിരിക്കുന്നത്..ഏതായാലും നല്ല നിലയിൽ സർവീസ് നടത്തുവാനും കൂടുതൽ യാത്രക്കാരെയും യാത്രക്കാർക്ക് സുഖകരമായ യാത്രാ സൗകര്യങ്ങൾ ലഭിക്കുകയും ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യം കൂടിയ വോൾവോ ബസുകളാണിത്..നന്നായി പരിപാലിക്കുവാൻ KSRTC യ്ക്ക് കഴിയട്ടെ.. യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ടിക്കറ്റ് ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും www.onlineksrtcswift.com സന്ദർശിക്കാം.
ഞങ്ങൾ തുടങ്ങിയതല്ലേ, ഞങ്ങളുടെ കുഞ്ഞല്ലേ...നന്നായി വരട്ടെ.. എന്ന് അനുഗ്രഹിക്കുന്നതിനൊപ്പം രണ്ടാമത്തെ ബിസിനസ് ക്ലാസ് ബസും എത്രയും പെട്ടന്ന്, ഈ ഓണക്കാലത്തു തന്നെ സർവീസ് ആരംഭിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് മുൻഗതാഗതമന്ത്രി. അതായത്,ആദ്യത്തെ ആലപ്പുഴ- ബാംഗ്ലൂർ ബസ് സർവീസ് ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് മുൻ ഗതാഗത മന്ത്രിയായിരുന്ന ഗണേഷ് കുമാർ ഈ പോസ്റ്റിടുന്നത്. ആ സമയത്ത് രണ്ടാമത്തെ സർവീസ് ആരംഭിക്കുന്നതിനുള്ള തീരുമാനമെടുത്തത് അദ്ദേഹം അറിഞ്ഞിരുന്നില്ല.അതുകൊണ്ടാണ് രണ്ടാമത്തെ ബസ് ഉൻ തന്നെ സർവീസ് ആരംഭിക്കാൻ സാധിക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിക്കുന്നത്. ഈ പോസ്റ്റിൽ ഇത് ഞങ്ങളുടെ കുഞ്ഞല്ലേ എന്ന് ഗണേഷ് വിളിച്ചു പറയുന്നതാണ് ഇതിൽ ഏറെ രസകരം. കാരണം കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിഡി സതീശൻ വിഴിഞ്ഞം തുറമുഖത്തെ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. 2015 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർക്കാർ തറക്കല്ലിട്ട് ആരംഭിച്ച കേരളത്തിന്റെ ചരിത്രത്തിലെ തന്നെ വൻകിട പദ്ധതി. ഗണേഷിന്റെ ഭാഷയിൽ പറഞ്ഞാൽ യുഡിഎഫിന്റെ കുഞ്ഞാണ് വിഴിഞ്ഞം. കഴിഞ്ഞ പത്ത് കൊല്ലം അധികാരത്തിലിരുന്ന പിണറായി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞത്തെ സുപ്രധാന നിർമാണങ്ങൾ നടന്നതും പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചതും. ഈ ഉദ്ഘാടന വേദികളിൽ ഒന്നിൽ പോലും ഉമ്മൻ ചാണ്ടിയുടെ പേര് പരാമർശിക്കാൻ പോലും എൽഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല.. പ്രതിപക്ഷത്തായിരുന്ന യുഡിഎഫിനെ അവഗണിച്ച് തങ്ങളുടെ കുടുംബസ്വത്ത് പോലെയായിരുന്നു വിഴിഞ്ഞത്തെ പിണറായിയും കൂട്ടരും കൈകാര്യം ചെയ്തത്. രണ്ട് കെഎസ്ആർടിസി ലക്ഷ്വറി ബസുകൾ വാങ്ങിയതിന്റെ പിതൃത്വം ഗണേഷ് ഏറ്റെടുക്കുന്നതിൽ തെറ്റൊന്നുമില്ല. അവസാനകാലത്താണ് ബസുകൾ വാങ്ങിയത് അതുകൊണ്ട് തന്നെ പുതിയ സർക്കാരിന്റെ കാലത്തെ അതിന്റെ സർവീസ് നടക്കുമായിരുന്നുള്ളു.. അതിന് നിയോഗം ലഭിച്ചത് യുഡിഎഫിനാണ്. രണ്ട് ബസുകളുടെ പിതൃത്വം ഏറ്റെടുക്കാൻ ഗണേഷ് അവേശം കാട്ടുന്നത് കാണുമ്പോൾ വിഴിഞ്ഞത്തിന്റെ പിതൃത്വം ആർക്കാണെന്ന് കൊടുക്കേണ്ടത് എന്നത് കൂടി പറയേണ്ടേ..
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)