ED ക്ക് പിന്നാലെ CBI ഉം എത്തും ; പിണറായി വലയിൽ ; അറസ്റ്റ് ഭയന്ന് CPM
ലൈഫ് മിഷൻ കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചതോടെ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾ.
പിണറായി വിജയൻറെ ഭരണകാലത്തെ അനേകം പണം തട്ടൽ കേസിൽ ഒന്നുമാത്രമായ വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെയാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. റെഡ് ക്രെസെന്റ് മേധാവി സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ ഏറ്റവുമടുത്ത വിശ്വസ്തനും പ്രിൻസിപ്പൽ സെക്രെയ്റ്ററിയുമായിരുന്ന ശിവശങ്കരൻ മാസങ്ങളോളം ജയിലിൽ കിടന്നതു ലൈഫ് മിഷൻ കേസിൽ കേസിൽ ആയിരുന്നു.എന്നാല്‍, ആദ്യ കുറ്റപത്രത്തിൽ ശിവശങ്കരൻ പ്രതിപട്ടികയിലില്ല. എം ശിവശങ്കരൻ, അതുപോലെ ലൈഫ് മിഷൻ സി ഇ ഒ ആയിരുന്ന യു വി ജോസ് എന്നിവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്. ശിവശങ്കരന്റെ പങ്കു അന്വേഷിക്കുമ്പോൾ അതിൽ പിണറായി വിജയനും വരാൻ സാധ്യതയേറെയാണ്. ഇതെല്ലാം പോകുന്നത് മുഖ്യമന്ത്രിയുടെ കൈകളിലേക്കാണ് എന്നുള്ള വസ്തുത ഉള്ളതുകൊണ്ട് ശിവശങ്കരൻ ആയിരിക്കും ഇതിന്റെ മധ്യസ്ഥന, അതായത്, മാസപ്പടിയിൽ മകളെ മധ്യസ്ഥയാക്കിയത് പോലെ ശബരിമലയിൽ ദേവസ്വം പ്രസിഡണ്ട്മാർ പോലെ കൺസ്ട്രക്ഷൻ വർക്കിൽ ഊരാളുങ്കൽ സൊസൈറ്റി പോലെ ഇതിൽ ശിവശങ്കരനാണ് പിണറായിവിജയന്റെ മധ്യസ്ഥൻ എന്നാണ് അറിയാൻ കഴിഞ്ഞത്. അന്ന് ഇ ഡി യൊക്കെ പിണറായിയുടെ കയ്യിൽ ആയതുകൊണ്ട് തൽക്കാലത്തേക്ക് ശിവശങ്കരനെ ബലിയാടാക്കി പിണറായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഇപ്പോൾ ഭരണവും പോയി കേന്ദ്രത്തിലെ സ്വാധീനവും പോയി വരുന്നതാണെങ്കിൽ സി ബി ഐ യുമാണ്. അതുകൊണ്ടു ഇതിൽ നിന്നും രക്ഷപ്പെടാൻ ആകില്ല. നമുക്കറിയാം പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഒപ്പുവെച്ചത് പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ നാല് കോടി പ്രതികൾ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. ലൈഫ് മിഷൻ ഫ്‌ളാറ്റാണങ്കിൽ ഇപ്പോഴും പണി തീരാതെ പാതിവഴിയിൽ കിടക്കുകയാണ്.
മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനും അതുപോലെ സ്വപ്ന സുരേഷും ഒക്കെ ചേർന്ന് ഈ കരാർ തുകയെല്ലാം ഒപ്പിച്ചെടുത്തുവെന്നും അത് പിണറായി വിജയനും പങ്കാളിയാണെന്നുമാണ് പറയുന്നത്. അന്ന് പങ്കു കച്ചവടം നടത്തുമ്പോൾ ഈ പറയുന്ന സ്വപ്നയും ശിവശങ്കരനും പിണറായിയും എല്ലാം വലിയ കൂട്ടുകാരായിരുന്നു. പിണറായിയുടെ മകനും ഇതിന്റെ പിന്നിലുണ്ട് എന്നും പറയപ്പെടുന്നു. അതിന് അദ്ദേഹത്തിന് ഇ ഡിയുടെ കത്ത് ലഭിച്ചിരുന്നതായും വാർത്തകൾ വന്നിരുന്നതാണ്. എന്നാൽ ശിവശങ്കരനെ ബലിയാടാക്കി പിണറായി മുങ്ങിയതോടെ സ്വപ്‍ന സുരേഷ് എല്ലാ രഹസ്യങ്ങളും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പക്ഷെ പിണറായിയുടെ പോലീസ് അതെല്ലാം മുക്കി. ഇ ഡി യാണങ്കിലും അന്ന് പിണറായി പറയുന്നത് മാത്രമാണ് കേട്ടത്. എന്നാൽ ഇനി സർക്കാർ മാറിയതോടെ ഇവരുടെ അഭിപ്രായങ്ങൾക്കെല്ലാം വില നൽകാൻ പോകുകയാണ്. വരുന്നത് സി ബി ഐ യാണ്. പിണറായിക്കു കേന്ദ്രത്തിൽ പിടുത്തം നഷ്ട്ടപ്പെട്ടു. സ്വപ്‍ന പറഞ്ഞത് പ്രകാരം സ്വർണ്ണം കടത്തിയതിലും പിണറായി വിജയൻ ഉണ്ട് എന്നുള്ളതാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഭാര്യ കമലേടത്തിയുടെ പേര് പോലും പലയിടത്തും സ്വപ്‍ന പരാമർശിച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം പിണറായി നൈസായി മുക്കുകയായിരുന്നു, എന്നാൽ ഇനി കഥമാറി, സി ബി ഐ യും വീട്ടിലേക്കു വരികയാണ്. സി ബി ഐ യും ഇ ഡി യും എല്ലാം അന്വേഷിക്കുന്ന ഒട്ടനവധി കേസ്സുകൾ പിണറായിക്കെതിരെ ഉണ്ടങ്കിലും മാസപ്പടിക്കേസിൽ എല്ലാ തെളിവുകളും എതിരായി തെളിയിക്കപ്പെട്ടു ഇ ഡി യെയും കാത്തിരിക്കുന്ന പിണറായി വിജയന് രണ്ടാമത്തെ ഇടിത്തീയാണ് ഒരു മാസത്തിനിള്ളിൽ വന്നിരിക്കുന്നത്. ലൈഫ് മിഷൻ കേസിൽ പിണറായിക്കുള്ള പണി സ്വപ്ന സുരേഷ് തന്നെ നൽകും എന്നുള്ളതുറപ്പാണ്.
പവിത്രകുമാർ