ഞെട്ടിക്കുന്ന റിപ്പോർട്ട് ; മോദിക്ക്‌ എട്ടിന്റെ പണി; രാജ്യം നടുങ്ങി

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ 13 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പരീക്ഷാ ചോദ്യങ്ങൾ മുൻകൂട്ടി ചോർന്നെന്ന കണ്ടെത്തൽ വീണ്ടും പരീക്ഷാ സുതാര്യതയെയും അന്വേഷണത്തിന്റെ വ്യാപ്തിയെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെക്കുന്നു.

Jul 29, 2026 - 11:24
Updated: 2 months ago
0
ഞെട്ടിക്കുന്ന റിപ്പോർട്ട് ; മോദിക്ക്‌ എട്ടിന്റെ പണി; രാജ്യം നടുങ്ങി

ഇന്ത്യയിലെ ലക്ഷക്കണക്കിന് സാധാരണക്കാരായ വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സ്വപ്നങ്ങളെ തച്ചുടച്ച, ബിജെപി സർക്കാരിൻ്റെ കാലത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പിൻ്റെ ഒരു നിർണ്ണായക സത്യം പുറത്തുവന്നിരിക്കുന്നു. നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. 13 പ്രതികൾക്കെതിരെ ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് സിബിഐ ആദ്യ കുറ്റപത്രം നൽകിയത്.പക്ഷേ, ഈ കുറ്റപത്രത്തിൽ സിബിഐ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നമ്മൾ കൃത്യമായി മനസ്സിലാക്കണം. പരീക്ഷയ്ക്ക് മുമ്പ് പ്രതികൾ ചോർത്തിയ 42 ചോദ്യങ്ങൾ, യഥാർത്ഥ പരീക്ഷയിലെ ചോദ്യപേപ്പറുമായി 100 ശതമാനവും പൂർണ്ണമായും ഒത്തുപോകുന്നതാണ്! അതായത് ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ രാപ്പകലില്ലാതെ ഉറക്കമിളച്ച് പഠിച്ച് പരീക്ഷ എഴുതിയപ്പോൾ, ഇവിടെ ദല്ലാളന്മാരും ബിജെപി ഭരണത്തിന് കീഴിലെ ഉദ്യോഗസ്ഥരും ചേർന്ന് ചോദ്യപേപ്പർ ലക്ഷങ്ങൾക്ക് മറിച്ചുവിൽക്കുകയായിരുന്നു.10 ലക്ഷത്തിനും 12 ലക്ഷത്തിനുമൊക്കെയാണ് ചോദ്യപേപ്പറുകൾ വിറ്റുതുലച്ചത്. മംഗിലാൽ ബിവാൾ, യഷ് യാദവ്, ശുഭം ഖൈർനാർ തുടങ്ങി വലിയൊരു മാഫിയ സംഘം തന്നെയാണ് പിന്നിൽ പ്രവർത്തിച്ചത് എന്ന് സിബിഐ പറയുന്നു. 47 എൻടിഎ ഉദ്യോഗസ്ഥരെയാണ് അടുത്തിടെ സസ്പെൻഡ് ചെയ്തത്. എൻടിഎ കമ്പനിയുടെ വിശ്വാസ്യത എത്രത്തോളം തകർന്നു എന്നതിൻ്റെ തെളിവാണിത്.

എന്നാൽ, ബിജെപി സർക്കാരിനോടും അവരുടെ കേന്ദ്ര നേതാക്കളോടും ഞങ്ങൾക്ക് ഒന്നേ ചോദിക്കാനുള്ളൂ. ഏതാനും ചില ഇടനിലക്കാരെയും ദല്ലാളന്മാരെയും മാത്രം കുറ്റപത്രത്തിൽ കാണിച്ച് ഈ കേസ് അവസാനിപ്പിക്കാമെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച വമ്പന്മാരെ രക്ഷിച്ചെടുക്കാമെന്നും നിങ്ങൾ കരുതുന്നുണ്ടോ? ആ മോഹം ബിജെപിക്ക് വേണ്ട!ഈ രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ അഴിമതിയുടെ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന റിപ്പോർട്ടാണിത്. ഇത് കുറച്ച് ചെറുപ്പക്കാരുടെ മാത്രം കളിയല്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റെയും എൻടിഎയിലെ ഉന്നതരുടെയും തണലില്ലാതെ ഇത്തരം ഒരു വലിയ ചോദ്യപേപ്പർ ചോർച്ച ഇന്ത്യയിൽ നടക്കില്ല. സാധാരണക്കാരായ പാവപ്പെട്ട കുട്ടികൾ ഡോക്ടറാകാൻ കഷ്ടപ്പെടുമ്പോൾ, പണമുള്ളവൻ ചോദിക്കുന്ന തുകയ്ക്ക് ചോദ്യപേപ്പർ എത്തിച്ചുകൊടുക്കുന്ന ഒരു അഴിമതി വ്യവസ്ഥിതിയാണ് ബിജെപി ഭരണംഇവിടെ ഉണ്ടാക്കിവെച്ചിരിക്കുന്നത്.ഈ അനീതിക്കെതിരെ പോരാടാൻ യുവാക്കൾ ഇറങ്ങി തിരിച്ചപ്പോൾ മുട്ടുവിറച്ച കേന്ദ്ര സർക്കാർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെകൊണ്ട് രാജി വെപ്പിക്കുന്ന ഗതികേടിലേക്കെത്തി, ഞങ്ങളെ ആർക്കും തടയാനാകില്ലായെന്നു പറഞ്ഞ ബിജെപിക്ക് മുന്നിൽ യുവത്വം നെഞ്ചുവിരിച്ചു നിന്നു.റിപ്പോർട്ടുകളും മൂന്നോ നാല് പ്രതികളെ മുന്നിൽ ഇട്ടുകൊടുത്തുകൊണ്ടോ മാത്രം ഈ പ്രശ്നം ഒതുക്കാമെന്നു കരുതിയെങ്കിൽ നടക്കില്ല, കുട്ടികളെ തല്ലിച്ചതച്ചിന് കണക്ക് ചോദിക്കാൻ ഇറങ്ങിയ പ്രതിപക്ഷത്തിന് മുന്നിലും, കേസ് പിൻവലിക്കാമെന്നു പറഞ്ഞിട്ട് അറസ്റ്റ് ചെയ്യാൻ എത്തുന്ന പോലീസിനെ വിറപ്പിക്കുന്ന സിജെപിക്ക് മുന്നിലും പിടിച്ചു നിൽക്കാൻ ഇനിയും നിങ്ങളെക്കൊണ്ടാകളില്ല,വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കില്‍ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ എത്തുമ്പോൾ നിങ്ങൾ പേടിക്കണം, നിങ്ങൾ ഉപദ്രവിക്കാൻ വന്നപ്പോൾ ജനഗണമന പാടി നിങ്ങളെ അടക്കി നിർത്തിയ അറസ്റ്റ് ചെയ്തുകൊണ്ട് പോയ വണ്ടിക്ക് നേരെ അറസ്റ്റ് വാറണ്ട് ഉണ്ടായെന്നു ചോദിച്ചു ഒറ്റ കൈകൊണ്ട് തടഞ്ഞു നിർത്തിയ പെൺകുട്ടികളുള്ള, നിങ്ങളെറിഞ്ഞ ഗ്രനേഡ് ടിയർ ഗ്യാസ് നിങ്ങൾക്ക് നേരെ തിരിച്ചറിഞ്ഞ ആൺപിള്ളേരുള്ള ഒരു രാജ്യത്തോടാണ് നിങ്ങളുടെ പോരാട്ടം, തോറ്റു പോകും മോദി നിങ്ങൾ. കേവലം നാലുവരി റിപ്പോർട്ടിൽ രക്ഷപെടാമെന്നു ആശ്വസിക്കാൻ വരട്ടെ, കാലം നിങ്ങളുടെ സമയവും എഴുതി കഴിഞ്ഞിരിക്കുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User