മാപ്പ് അല്ല കോപ്പ് പറയും ; മോദി ഭരണം താളം തെറ്റി

അമിത് ഷായെ നേരിട്ട് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി ആക്രമണം കടുപ്പിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പുതിയ ഏറ്റുമുട്ടൽ ശക്തമാകുന്നു.

Jul 30, 2026 - 10:26
Updated: 1 month ago
0
മാപ്പ് അല്ല കോപ്പ് പറയും ; മോദി ഭരണം താളം തെറ്റി

നരേന്ദ്രമോദിയെ മാറ്റി നിർത്തി ആഭ്യന്തര മന്ത്രി അമിത്ഷായെ ലക്ഷ്യം വെച്ച് കൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാവ്  രാഹുൽ ഗാന്ധി ആരംഭിച്ച യുദ്ധം ഇതൊരു ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്രമാണ് ..പാര്‍ലമെൻ്റില്‍ വെച്ച് അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും താൻ കണ്ടുവെന്ന് വാർത്ത സമ്മേളനം വിളിച്ചു പറഞ്ഞ രാഹുല്‍ഗാന്ധി രാജ്യത്തെ ഏകദേശം 50 കോടിയിലതികം വരുന്ന വിദ്യാർത്ഥി- യുവജന സമൂഹത്തെയും അവരുടെ രക്ഷിതാക്കളെയും നേരിട്ട് ചിന്തിപ്പിക്കുകയാണ്. നമുക്കറിയാം, ബിജെപിയുടെ സംഘടനാ കരുത്തിന്റെയും പ്രധാന തീരുമാനങ്ങളുടെയും കേന്ദ്രബിന്ദുവാണ് അമിത് ഷാ. അദ്ദേഹത്തെ ലക്ഷ്യമിടുന്നത് ഭരണകൂടത്തിന്റെ കാതലായ നയങ്ങളെത്തന്നെ ചോദ്യം ചെയ്യാൻ ആണ് രാഹുൽ ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നിരയിലെ ആവേശം എന്ന് പറയുന്നത്  ഭരണപക്ഷത്തിന്റെ ഏറ്റവും കരുത്തനായ തന്ത്രജ്ഞനെ നേരിട്ട് ആക്രമിക്കുന്നതാണ്. ഇത്  കോൺഗ്രസ് അണികളിലും പ്രതിപക്ഷ സഖ്യത്തിലും കൊണ്ടുവരുന്ന ആവേശം വിജയിച്ചു വരികയാണ്. രാഹുൽ ഗാന്ധി അതിശക്തനായ കൊടുങ്കാറ്റായി മാറുന്നു എന്നുള്ളതിന്റെ വ്യക്തമായ സൂചനയാണ് ബിജെപി നീക്കങ്ങളിൽ നിന്നും മനസ്സിലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകളെ തന്നെ കേന്ദ്ര സർക്കാർ ഭയക്കുന്നതുകൊണ്ടാണ് എല്ലാ രേഖകളിൽ നിന്നും രാഹുൽ ഗാന്ധിയുടെ വാക്കുകൾ തന്നെ  ഒഴിവാക്കുന്നത്.  ആഭ്യന്തര മന്ത്രി അമിത് ഷാ 30 കാറുകളുള്ള വാഹന വ്യൂഹത്തിലാണ് സഭയിലേക്ക് വന്നതന്നും അതിന്റെ അകത്തിരുന്ന് അദ്ദേഹം വിറയ്ക്കുകയായിരുന്നു എന്നുമുള്ള  പരാമർശങ്ങളാണ് സഭാരേഖകളിൽ നിന്ന് നീക്കിയത്. കൂടാതെ, വിദ്യാർഥികളെ വെടിവെക്കാൻ ആഭ്യന്തര മന്ത്രി അനുമതി നൽകി എന്ന പരാമർശവും സഭാരേഖകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ആർഎസ്എസ്സിനെ കുറിച്ച് പരോക്ഷമായി പറഞ്ഞ 'ഇഡിയറ്റ്' പരാമർശവും സ്പീക്കർ സഭാരേഖകളിൽ നിന്ന് നീക്കി. രാഹുൽ ഗാന്ധി പറയുന്ന സത്യങ്ങളെ ഭയക്കുകയും അത് രേഖകളിൽ പോലും കാണാൻ പാടില്ലെന്നും നിർബന്ധം പിടിക്കുന്നതും ബിജെപിയുടെ ഭീരുത്വത്തെയാണ് തെളിയിക്കുന്നത്. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആദ്യം പറഞ്ഞു നോക്കിയെങ്കിലും മാപ്പല്ല കോപ്പ് പറയും എന്ന രാഹുലിന്റെ മറുപടിയിൽ ഒരു യുദ്ധത്തിന്റെ ധ്വനി ഉണ്ടന്ന് മനസ്സിലാക്കിയാണ് വാക്കുകൾ തന്നെ നീക്കം ചെയ്തത്. എന്നാൽ പാർലമെന്റിൽ പറയുന്നത് എല്ലാം ജനാധിപത്യവിരുദ്ധമായി നീക്കം ചെയ്യുകയാണെങ്കിൽ നേരിട്ട് ജനങ്ങളോട് പറയുമെന്ന് തീരുമാനിച്ചു കൊണ്ടാണ്  രാഹുൽ ഗാന്ധി  വാർത്താസമ്മേളനം വിളിച്ചത്. അതാണ് ബിജെപിയെ  കൂടുതൽ പ്രതിരോധത്തിലാക്കിയതും.

അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മാധ്യമങ്ങൾക്കു മുന്നിൽ  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വന്നത്.  പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു വാര്‍ത്ത സമ്മേളനം നടത്തിയത്. മർദ്ദനത്തിനുപയോഗിച്ച ആണിയടിച്ച പലകയും ഒപ്പം പോലീസിന്റെ അതിക്രൂരമായ പോലീസ് വേട്ടയും വ്യക്തമായി ദൃശ്യങ്ങളിലൂടെ കാണിച്ചു കൊടുത്തു ഈ രാജ്യത്തിനെ. ലോക്  സഭയിൽ പറഞ്ഞതിനെക്കാളും രൂക്ഷമായി ആഴത്തിൽ തന്നെ ജനങ്ങളിൽ അത് ഓളമുണ്ടാക്കി. അമിത്ഷാക്കെതിരെ പാര്‍ലമെൻ്റില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മാപ്പ് പറഞ്ഞാല്‍ പാര്‍ലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കാമെന്ന് രാഹുൽ ഗാന്ധിക്ക്  അന്ത്യശാസനം നൽകി. എന്നാല്‍ മാപ്പ് പറയാൻ തയാറല്ല എന്നും ഒരിക്കലും ആർഎസിഎസിനോടും ബിജപിയോടും മാപ്പ് പറയേണ്ട ഗതികേട് രാജീവിന്റെ മകനില്ല എന്നും വ്യക്തമാക്കിയതോടെ  രാഹുല്‍ ഗാന്ധിയുടെ  ഉശിര് നേരിട്ട് രാജ്യം കണ്ടു. ഈ തെളിവ് നിരത്തിയാണ്  വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ പെല്ലറ്റ് പ്രയോഗത്തിൻ്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം സുപ്രീംകോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഉന്നതതല സമിതി അനേഷിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി  ആർഎസ്എസുകാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് നിന്ന് മാറ്റണമെന്നു ശാട്യം പിടിക്കുന്നതും വലിയൊരു സമൂഹത്തിന്റെ പിന്തുണ ഉറപ്പിക്കുകയാണ്. ഒരു കാര്യം ഉറപ്പാണ്, നരേന്ദ്രമോദിയെ ആപത്ത് കാലത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന അമിത്ഷായെ തന്നെ ആക്രമിക്കുന്ന രാഹുൽ ഗാന്ധി മോദിയുടെ കയ്യൊടിക്കലാണ് ലക്ഷ്യമിടുന്നത്. പ്രതിരോധത്തിലാകുന്ന അമിത്ഷാ കൂടുതൽ ഭയപ്പെടുന്നത് മോദിയെയും ആശങ്കയിലാക്കുകയാണ്. അമിതായുടെ നേരെ രാഹുൽ നടത്തുന്ന ആക്രമണം , അത് കേന്ദ്ര ബിജെപി ഭരണത്തിന്റെ താളം തെറ്റിക്കുകയാണ് യഥാർത്ഥത്തിൽ

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User