സില്‍വര്‍ ലൈന്‍; യുഡിഎഫ് യോഗം എട്ടിന് 

സില്‍വര്‍ ലൈന്‍; യുഡിഎഫ് യോഗം എട്ടിന് 

തിരുവനന്തപുരം: സില്‍വര്‍ ലൈനെതിരായ തുടര്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിച്ചു. ഈ മാസം എട്ടിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വസതിയിലാണ് യോഗം ചേരുക. വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സന്തുലനത്തോടെ നടപ്പിലാക്കുന്ന ആധുനിക രീതി ലോകമെമ്പാടും സ്വീകരിക്കുമ്പോള്‍ കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന വികസന പ്രക്രിയയുമായി സിപിഐഎം കാലത്തിനു പിന്നേ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചിരുന്നു.കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കുന്ന കെ റെയില്‍ പദ്ധതിയെ ജനഹിതത്തോടൊപ്പം നിന്ന് എതിര്‍ക്കുന്ന കോണ്‍ഗ്രസാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് സതീശന്‍ പറഞ്ഞിരുന്നു. അതേസമയം സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് . എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിര്‍ത്തിവച്ചത്. ഈ ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റേതാണ് തീരുമാനം. ഇക്കാര്യം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് റവന്യൂ വകുപ്പിനെ അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം.