വിജയ് ബാബു മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റിലാകും
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു. പ്രതിയെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്റര്‍ പോള്‍ വഴി പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിജയ് ബാബുവിന് ഇനി സമയം അനുവദിക്കാനാവില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. നിലവില്‍ വിദേശത്താണ് വിജയ് ബാബുവെന്നാണ് വിവരം. പൊലീസിന് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നല്‍കിയ നിര്‍ദ്ദേശം തള്ളിയ വിജയ് ബാബു ബിസിനസ് സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി ടൂറിലാണെന്നാണ് പറഞ്ഞിട്ടുള്ളത്. സാവകാശം അനുവദിക്കണമെന്ന വിജയ് ബാബുവിന്റെ നിര്‍ദ്ദേശം കൊച്ചി സിറ്റി പൊലീസ തള്ളി.