അമിത വിമാന ടിക്കറ്റ് നിരക്ക്; വിമാനക്കമ്പനികൾക്ക് സുപ്രീംകോടതിയുടെ താക്കീത്
നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കുമെന്ന് മുന്നറിയിപ്പ്; ഗൾഫ് മടക്കയാത്രാ നിരക്കും കുത്തനെ ഉയർന്നു
ന്യൂഡൽഹി: യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. നിയമങ്ങളും മാർഗ്ഗനിർദേശങ്ങളും പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് കോടതി താക്കീത് നൽകി. സ്വകാര്യ വിമാനക്കമ്പനികൾ തോന്നുംപടി നിരക്ക് വർധിപ്പിക്കുന്നതിനെതിരായ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾ പോലും വിമാനക്കമ്പനികൾ പാലിക്കുന്നില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. എന്നാൽ വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദേശങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഹർജി സെപ്റ്റംബർ ഏഴിന് വീണ്ടും പരിഗണിക്കും.
അതേസമയം, വേനലവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലെ സ്‌കൂളുകൾ തുറക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള ഗൾഫ് സെക്ടറുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. ഓഗസ്റ്റ് അവസാനത്തോടെയും സെപ്റ്റംബർ ആദ്യവാരത്തിലും പ്രവാസികൾ കൂട്ടത്തോടെ ഗൾഫിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതാണ് നിരക്ക് വൻതോതിൽ ഉയരാൻ പ്രധാന കാരണം.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ നിലനിന്നിരുന്ന സാഹചര്യത്തിൽ പല പ്രവാസികളും ഉയർന്ന നിരക്ക് കാരണം അവധിക്കാലത്ത് വൺവേ ടിക്കറ്റെടുത്താണ് നാട്ടിലെത്തിയത്. എന്നാൽ മടങ്ങിപ്പോകുന്ന സമയത്ത് ടിക്കറ്റ് നിരക്ക് ഇത്രയും ഉയരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ ഉയർന്ന യാത്രച്ചെലവ് പ്രവാസി കുടുംബങ്ങൾക്ക് ഇരട്ടി സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)