ബി.എഫ് -7 മാസ്ക് കർശനമാക്കും

ബി.എഫ് -7 മാസ്ക് കർശനമാക്കും

കോവിഡ് വകഭേദം (ബി.എഫ് -7) രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടെങ്കിലും കേരളത്തിൽ നിലവിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പൊതു ഇടങ്ങളിൽ മാസ്ക് കർശനമായി ധരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. രോഗലക്ഷണമുള്ളവരിലെ പരിശോധന വർധിപ്പിക്കാനാണ് തീരുമാനം. മുന്‍കരുതല്‍ വാക്സിൻ എടുക്കാത്തവര്‍ വാക്‌സീന്‍ സ്വീകരിക്കണം. പുതിയ വകഭേദങ്ങള്‍ കണ്ടെത്താന്‍ ജനിതക ശ്രേണീകരണം നടത്തും. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനും ഇന്നലെ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.