രാജ്യത്ത് കോവിഡ് നാലാം തരംഗം ഇല്ല: ഐസിഎംആർ

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് വർധനവ് ഉള്ളത്

രാജ്യത്ത് കോവിഡ് നാലാം തരംഗം ഇല്ല: ഐസിഎംആർ

രാജ്യത്ത് കോവിഡ് കേസുകളില്‍ നിലവിലുള്ള വര്‍ദ്ധനവിനെ നാലാം തരം​ഗമായി കാണാനാവില്ലെന്ന് വ്യക്തമാക്കി. ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമിരന്‍ പാണ്ഡ. ജില്ലാ തലങ്ങളില്‍ കോവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇതിനെ നിലവിലെ അവസ്ഥയില്‍ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ എന്നും സമിരന്‍ പാണ്ഡ പറഞ്ഞു.

രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മാത്രമുള്ള ഈ വര്‍ദ്ധനവ് നാലാം തരം​ഗമല്ലെന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം വിശദമാക്കി. നിലവിൽ   പ്രാദേശിക തലങ്ങളിലാണ് കുതിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന് കാരണം, ടെസ്റ്റ് ചെയ്യുന്നതിലെ അനുപാതമാണ്. ഇപ്പോഴുള്ളത് ഒരു വ്യതിയാനം മാത്രമാണ്.