സ്കൂൾ വരാന്തയിൽ വെച്ച് തെരുവുനായ വിദ്യാർത്ഥിയെ കടിച്ചു
കണ്ണൂരില്‍ സ്‌കൂളിനുള്ളില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്ലാസ് റൂമിന്റെ വരാന്തയില്‍ വെച്ചാണ് കടിയേറ്റത്. കുട്ടി ക്ലാസ് റൂമിലേക്ക് കയറുന്നതിനിടെ നായ കടിക്കുകയായിരുന്നു. കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.