സുധാകരന്റെ നിര്‍ദ്ദേശം തള്ളി; തോമസിന് പറയാനുള്ളത് നേതൃതം കേള്‍ക്കും
കൊച്ചി: പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് കണ്ണൂര്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിച്ച കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുവാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. അച്ചടക്ക സമിതി ഡല്‍ഹിയില്‍ ചേര്‍ന്നാണ് തീരുമാനിച്ചത്. ഒരാഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസ് പറയുന്നുണ്ട്. അടിയന്തരമായി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേതൃത്വത്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ധൃതിയില്‍ നടപടി വേണ്ടെന്നും കാര്യങ്ങള്‍ ചട്ടപ്പടി നടക്കണമെന്നും നേതൃത്വം നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ സുധാകരനാണ് കൂടുതല്‍ പ്രതിരോധത്തിലായത്. കെ വി തോമസിന് പറയുവാനുള്ളത് കേള്‍ക്കുവാനുളള വേദികൂടിയാവുകയാണ് ഈ കാരണം കാണിക്കല്‍ നോട്ടീസ്.