കെ വി തോമസിനെതിരെ അച്ചടക്ക നടപടി കെപിസിസിക്ക് തീരുമാനിക്കാം: കെ സി വേണുഗോപാൽ

കെ വി തോമസിനെതിരെ അച്ചടക്ക നടപടി കെപിസിസിക്ക് തീരുമാനിക്കാം: കെ സി വേണുഗോപാൽ

  തൃക്കാക്കര യിൽ ഇടതു പക്ഷത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍.

തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുന്നതില്‍ തീരുമാനം കെ.പി.സി.സി എടുത്തിട്ട് എ.ഐ.സി.സിയെ അറിയിച്ചാല്‍ മതി.

സി.പി.ഐ.എമ്മിന് വേണ്ടി പ്രവര്‍ത്തിക്കും, കോണ്‍ഗ്രസുകാരനായി തുടരും എന്ന് പറയുന്നത് ഒന്നൊന്നര തമാശയല്ലേ,” കെ.സി. വേണുഗോപാല്‍ പറഞ്ഞു. നേരത്തെ പത്രസമ്മേളനത്തിലൂടെയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന കെ.വി. തോമസിന്റെ പ്രതികരണം. നാളെ മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചരണ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ പരിപാടികളിലും പങ്കുചേരും.