ബാബറി മസ്ജിദ് കേസ്; കോടതിയലക്ഷ്യ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി

ബാബറി മസ്ജിദ് കേസ്; കോടതിയലക്ഷ്യ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി

    ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും എതിരായ  കോടതിയലക്ഷ്യ കേസുകളിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു.

1992ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍  ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും എതിരായ ഹരജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഹരജിക്കാരനും മുന്‍ മുഖ്യമന്ത്രിയും മരിച്ചതും പരാതിക്ക് 30 വര്‍ഷത്തെ പഴക്കവും കണക്കിലെടുത്താണ് കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചത്. ഹരജിക്കാരന്‍ 2010ലാണ് മരിച്ചത്.

ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ്. എസ്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ അന്തിമവിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ കോടതിയലക്ഷ്യകേസുകള്‍ നിലനില്‍ക്കില്ലെന്നാണ് സുപ്രീം കോടതി പറയുന്നത്. 2019ലെ സുപ്രീം കോടതി വിധി കണക്കിലെടുത്താണ് നീക്കം. മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിച്ചായിരുന്നു സുപ്രീം കോടതിയുടെ 2019ലെ വിധി.