ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ പൗരോഹിത്യ ചുമതലകളിലേക്ക്?

കോടതി വിധി വത്തിക്കാൻ അംഗീകരിച്ചതായി റിപ്പോർട്ട്

ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ പൗരോഹിത്യ ചുമതലകളിലേക്ക്?

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കേസിൽ കോടതി കുറ്റവിമുക്തനാക്കിയ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പൗരോഹിത്യ ചുമതലകളിലേക്ക് തിരികെ എത്തിയേക്കും. ഫ്രാങ്കോ മുളക്കയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചുവെന്നും ഇതിനെ തുടർന്നാണ് തീരുമാനമെന്നുമാണ് റിപ്പോർട്ടുകൾ. ബിഷപ്പിനെ പൗരോഹിത്യ ചുമതലകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ പൂർത്തിയായതായി സഭാവൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  2018 സെപ്റ്റംബറിൽ, ബലാത്സംഗ കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. എന്നാൽ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചതായി ശനിയാഴ്ച ജലന്ധർ രൂപത സന്ദർശനത്തിനിടെ ഇന്ത്യയുടെയും നേപ്പാളിന്റെയും ചുമതലുള്ള ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിറെല്ലി വ്യക്തമാക്കി. ബിഷപ്പിനെ പൗരോഹിത്യ ചുമതലകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ പൂർത്തിയായതായി സഭാവൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്