സ്ത്രീകളും പുരുഷൻമാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക്
താലിബാൻ ഭരണകൂടത്തിന്റേതാണ് തീരുമാനം
അഫ്‌ഗാനിസ്ഥാനിൽ റസ്റ്റോറന്റുകളിൽ ഇനിമുതൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന് ഉത്തരവിറക്കി അഫ്‌ഗാൻ ഭരണകൂടമായ താലിബാന്‍. കുടുംബങ്ങൾക്കായുള്ള റസ്റ്റോറണ്ടുകളില്‍ പുരുഷന്മാര്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ഈ വിലക്ക് ബാധകമാണ്. ആദ്യ ഘട്ടമായി പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ താലിബാന്‍ ലിംഗവേര്‍തിരിവ് പദ്ധതി നടപ്പിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം തന്നെ ഹെറാത്തിലെ പൊതു പാര്‍ക്കുകളില്‍ ലിംഗഭേദം പാലിക്കണമെന്നും താലിബാന്റെ നിർദ്ദേശമുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളാണ് സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോകുവാന്‍ അനുവദിച്ചിരിക്കുന്നത്. ബാക്കിയുള്ള ദിവസങ്ങള്‍ പുരുഷന്മാര്‍ക്ക് വ്യായാമത്തിനും വിനോദത്തിനും വേണ്ടിയാണ് അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സമാനമായി അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരേ ദിവസം പോകുന്നത് നേരത്തെയും താലിബാന്‍ വിലക്കിയിരുന്നു.