വര്‍ഗീയ ശക്തികള്‍ക്ക് വാള്‍ നല്‍കി മുഖ്യമന്ത്രി പറയുന്നു 'ചാമ്പിക്കോ'
സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാവുമായി രമേശ് ചെന്നിത്തല. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ സിപിഐഎം പ്രോത്സാഹിപ്പിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ക്ക് വാള്‍ കൊടുത്ത് ആക്രമിക്കാന്‍ പറയുകയാണ് സിപിഐഎം എന്നും ചെന്നിത്തല വിമര്‍ശിച്ചു. മാറി മാറി രണ്ട് വര്‍ഗീയതയേയും പ്രോത്സാഹിപ്പിച്ചിട്ടുള്ള ചരിത്രമാണ് സിപിഐഎമ്മിനുള്ളത്. രണ്ട് വര്‍ഗീയ ശക്തികളുടെ കൈയിലും വാള്‍ കൊടുത്തിട്ട് പുതിയ ട്രെന്‍ഡ് അനുസരിച്ച് ചാമ്പിക്കോ എന്ന് പറയുന്ന നിലയാണ് മുഖ്യമന്ത്രി എടുത്തിരിക്കുന്നത്. അതാണ് കേരളത്തില്‍ ഇന്ന് കൊലപാതകങ്ങള്‍ വര്‍ധിക്കാനുള്ള കാരണം. വ്യാപകമായ കൊലപാതകങ്ങള്‍ നടക്കുന്നു. അക്രമങ്ങള്‍ നടക്കുന്നു. രാവിലെ എഴുന്നേറ്റാല്‍ മുറ്റത്ത് രക്തം കാണുന്ന നിലയിലേക്ക് കേരളം മാറുകയാണ്. ഇതിന്റെയൊന്നും ഉത്തരവാദിത്തം ഗവണ്‍മെന്റിനും പൊലീസിനുമില്ലേ, ആഭ്യന്തര വകുപ്പിനുമില്ലെയുന്നും അദ്ദേഹം ചോദിച്ചു. നിഷ്‌ക്രിയമായ ആഭ്യന്തരവകുപ്പാണ് ഇതിനെല്ലാം കാരണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.