മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി
മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ കീഴടങ്ങി
തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ അനൂപ് കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്നാണ് തൃശൂര്‍ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടില്‍ മകന്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. അറുപതുകാരനായ കുട്ടന്‍, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്. കൊലപാതക വിവരം നാട്ടുകാരോട് പറഞ്ഞതിനു ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.