അനിത പുല്ലയില്‍ വിവാദം; ശ്രീരാമകൃഷ്ണന്‍ പറയുന്നത് ഇങ്ങനെ 

അനിത പുല്ലയില്‍ വിവാദം; ശ്രീരാമകൃഷ്ണന്‍ പറയുന്നത് ഇങ്ങനെ 



തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരി അനിത പുല്ലയില്‍ ലോക കേരള സഭയിലെത്തിയതില്‍ വിവാദം മുറുകുന്നു. അനിത പുല്ലയിലിനെ നോര്‍ക്ക ക്ഷണിച്ചിരുന്നില്ലെന്ന് വൈസ് ചെയര്‍മാര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഓപ്പണ്‍ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അവര്‍ അകത്തു കടന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയില്‍ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തില്‍ ഇന്നലെയാണ് എത്തിയത്. പ്രതിനിധി പട്ടികയില്‍ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാളിന് പരിസരത്ത് മുഴുവന്‍ സമയവും അവര്‍ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങള്‍ ചുറ്റും കൂടിയപ്പോള്‍ നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു