അഗ്നിപഥ് പ്രക്ഷോഭം; റെയില്‍വേയുടെ നഷ്ടം കേട്ടാല്‍ ഞെട്ടും

അഗ്നിപഥ് പ്രക്ഷോഭം; റെയില്‍വേയുടെ നഷ്ടം കേട്ടാല്‍ ഞെട്ടും

അഗ്‌നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തില്‍ താറുമാറായി ട്രെയിന്‍ ഗതാഗതം. 369 ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചതായി റെയില്‍വേ അറിയിച്ചു. ഏകദേശം രണ്ടായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. പ്രക്ഷോഭത്തെത്തുടര്‍ന്ന് 369 ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്. ഇതില്‍ 210 മെയില്‍/എക്‌സ്പ്രസും 159 ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകളും ഉള്‍പ്പെടുന്നു. ബിഹാറിലാണ് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. വ്യാപകപ്രതിഷേധം നടന്ന ഉത്തര്‍പ്രദേശ് ,ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെ ബാധിച്ചു . ബിഹാറില്‍ തടസ്സപ്പെട്ട ഗതാഗതം ഇന്ന് വൈകിട്ട് നാലുമണിയോടെ പുനസ്ഥാപിക്കുമെന് അധികൃതര്‍ അറിയിച്ചു. 60 കോച്ചുകളും 11 എഞ്ചിനുകളും പ്രതിഷേധക്കാര്‍ കത്തിച്ചു ബീഹാറില്‍ മാത്രം റെയില്‍വേ ക്ക് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.രാജ്യത്താകെ 2000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റെയില്‍വേയുടെ പ്രാഥമിക കണക്ക്.