കെ.സുധാകരനെതിരെയുളള വ്യാജ വാർത്ത ; റിപ്പോർട്ടർ ചാനൽ രണ്ടുദിവസം മാപ്പ് രേഖപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി

കെ.സുധാകരനെതിരെയുളള വ്യാജ വാർത്ത ; റിപ്പോർട്ടർ ചാനൽ രണ്ടുദിവസം മാപ്പ് രേഖപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി

  മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റിനെതിരെ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ചാനൽ പരസ്യമായി മാപ്പ് രേഖപ്പെടുത്തി രണ്ടുദിവസം ചാനലിൽ സ്‌ക്രോൾ ചെയ്തിട്ടുണ്ടെന്ന് വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂർ രേഖാമൂലം സഭയെ അറിയിച്ചു.

റിപ്പോർട്ടർ ചാനലിനെതിരായി ലഭിച്ച പരാതികൾ പരിശോധിക്കുകയും 1995ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക്(റെഗുലേഷൻ) അക്ടിലെ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് വ്യാജ വാർത്ത നൽകിയതിന് ക്ഷമാപണം നടത്താൻ കേന്ദ്രസർക്കാർ ഉത്തരവ് നൽകിയതെന്നും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു.

വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരായി സ്വീകരിച്ച നടപടികളെ സംബന്ധിച്ച് കെ.സുധാകരന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. സഭ്യതയ്ക്ക് നിരക്കാത്ത മാധ്യമപ്രവർത്തനം നടത്തിയ റിപ്പോർട്ടർ ചാനലിനും അതിന്റെ എംഡിക്കുമെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഈ കേസുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു