എയിംസ് കോഴിക്കോട് സ്ഥാപിക്കാൻ അനുമതിയായി
ദീർഘകാലത്തെ കാസറഗോഡ്കാരുടെ ആവശ്യം നിരാകരിച്ചു.
കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ അനുമതി ലഭിച്ച സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കി സംസ്ഥാനസർക്കാർ.വ്യവസായവകുപ്പിന്റെ കൈവശമുള്ള കോഴിക്കോട് ജില്ലയിലെ കിനാലൂരിലെ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാൻ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. എയിംസിനുവേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിൽ കോഴിക്കോട്ടെ കിനാലൂരിലാണ് ഭൂമി കൈമാറാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ആതുരസേവന രംഗത്ത് ഏറെ ദുരിതം അനുഭവിക്കുന്ന കാസർകോട് ജില്ലയെ എയിംസ് സ്ഥാപിക്കുന്നതിനുള്ള പട്ടികയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തിയിരുന്നില്ല.