പീഡനക്കേസില്‍ ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

പീഡനക്കേസില്‍ ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയെ സി.ബി.ഐ ചോദ്യം ചെയ്തു. പരാതിക്കാരിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് സി.ബി.ഐ വിവരം തേടിയത്. പത്തനാപുരത്ത് വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ചോദ്യം ചെയ്തത്. സാക്ഷി എന്ന നിലയിലായിരുന്നു മൊഴിയെടുപ്പ്.