യുഡിഎഫ് പോലും ഇങ്ങനെ അവഗണിച്ചിട്ടില്ല; ആരോഗ്യമന്ത്രിക്കെതിരെ ഡെ.സ്പീക്കര്‍ 

യുഡിഎഫ് പോലും ഇങ്ങനെ അവഗണിച്ചിട്ടില്ല; ആരോഗ്യമന്ത്രിക്കെതിരെ ഡെ.സ്പീക്കര്‍ 

ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള ഭിന്നത പൊട്ടിത്തെറിയിലേക്ക്. തനിക്കെതിരെ പരസ്യ നിലപാട് എടുക്കുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ചിറ്റയം ഗോപകുമാറിന് എതിരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എല്‍ഡിഎഫിന് പരാതി നല്‍കി. 
അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത് എന്നാണ് പരാതി. ഇതോടെ പത്തനംതിട്ടയില്‍ നിന്നുള്ള രണ്ട് ക്യാബിനറ്റ് റാങ്കുള്ള വ്യക്തികള്‍ തമ്മിലുള്ള ഭിന്നത പരസ്യമാവുകയാണ്. ചിറ്റയം ഗോപകുമാര്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയാണ്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക പരിപാടിയിലേക്ക് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരെ ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. മന്ത്രിയല്ലെന്നും വീണാ ജോര്‍ജ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ ഭിന്നത ഉണ്ടായിരുന്നു. വീണയ്ക്ക് എതിരെ നേരത്തെ തന്നെ സിപിഐഎം ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതില്‍ ഇടപെടല്‍ ഉണ്ടായില്ലെന്ന വികാരമാണ് ചിറ്റയം ഗോപകുമാറിനെ പരസ്യ നിലപാട് സ്വീകരിക്കുന്നതിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.