തൃക്കാക്കരയില്‍ എല്‍ഡിഎഫ് ജാതി കളിക്കുന്നുവെന്ന് സതീശന്‍

തൃക്കാക്കരയില്‍ എല്‍ഡിഎഫ് ജാതി കളിക്കുന്നുവെന്ന് സതീശന്‍



തൃക്കാക്കരയില്‍ മന്ത്രിമാര്‍ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണം വീണ്ടും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വലിയ മാര്‍ജിനില്‍ എല്‍ഡിഎഫ് തോല്‍ക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ ജാതി പറഞ്ഞ് വോട്ട് പിടിച്ച് ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എല്‍ഡിഎഫ് നേതാക്കളുടെ ശ്രമം. ഇതുശരിയായ മാര്‍ഗമല്ലെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യല്‍ എന്‍ജിനീയറിംഗ് എന്ന ഓമനപ്പേരില്‍ ജാതി പറഞ്ഞ് വോട്ടു തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാര്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് എല്‍ഡിഎഫ്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന്‍ വീണ്ടും വിമര്‍ശിച്ചു. യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടര്‍ പട്ടികയില്‍ വന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കൂട്ടിച്ചേര്‍ത്ത 6386 വോട്ടുകളുടെ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 4000ലേറെ വോട്ട് ഒഴിവാക്കി. ഇതുകൊണ്ടൊണ്ടും യുഡിഫ് തോല്‍ക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു.