സ്വര്‍ണവില കൂടി

സ്വര്‍ണവില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം നടക്കുന്നത്. ഒരു പവന് 38,880 രൂപയും ഗ്രാമിന് 4860 രൂപയുമാണ് ഇന്നത്തെ വില. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ഗ്രാമിന് 4825 രൂപയും പവന് 38,600 രൂപയുമാണ് കഴിഞ്ഞ ദിവസം കൂടിയത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷം വ്യാഴാഴ്ച്ചയാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ഏപ്രില്‍ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും.