അവകാശങ്ങള്‍ സംരക്ഷിക്കാനായില്ലെങ്കില്‍ എന്തിന് എംഎല്‍എ സ്ഥാനം; കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

അവകാശങ്ങള്‍ സംരക്ഷിക്കാനായില്ലെങ്കില്‍ എന്തിന് എംഎല്‍എ സ്ഥാനം; കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

ജയ്പൂര്‍: ദളിത് വിദ്യാര്‍ഥിയുടെ മരണത്തില്‍ മനംനൊന്ത് എംഎല്‍എ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് നേതാവ്.  മണ്‍കലത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ദളിത് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചത്. അത്രു മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ പനചന്ദ് മേഘ്വാള്‍ ആണ് രാജിവച്ചത്.

എംഎല്‍എ പനചന്ദ് മേഘ്വാള്‍

എംഎല്‍എ പനചന്ദ് മേഘ്വാള്‍

രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കൈമാറി. തന്റെ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനായില്ലെങ്കില്‍ എംഎല്‍എ ആയി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് അറിയിച്ചായിരുന്നു രാജി.'ഞങ്ങളുടെ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനായില്ലെങ്കില്‍ ഈ സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. എന്റെ ഉള്ളിലെ ശബ്ദം കേട്ട ശേഷം, സ്ഥാനമാനങ്ങള്‍ ഒന്നും കൂടാതെ സമൂഹത്തെ സേവിക്കുന്നതിനായി ഞാന്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്കിപ്പുറം ദളിതരെ ചൂഷണത്തിന് ഇരയാകുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. എന്റെ സമൂഹം ചൂഷണം ചെയ്യപ്പെടുന്ന രീതിയിലുള്ള വേദന പറഞ്ഞറിയിക്കാനാകുന്നില്ല. ഇന്നും ദളിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ഈ അടിച്ചമര്‍ത്തല്‍ തടയാന്‍ എനിക്ക് കഴിയുന്നില്ല, അതിനാല്‍ ഞാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നു.'