വൈദ്യശാസ്ത്ര നൊബേല്‍ ; സ്വീഡീഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പാബൂവിന്
പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിന് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍, സ്വീഡീഷ് ശാസ്ത്രജ്ഞന്‍ സ്വാന്റേ പാബൂവിന്. വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ പരിണാമത്തിന്റെയും ജനിതക ഘടനയെ സംബന്ധിച്ച പഠനമാണ് സ്വാന്റേ പാബൂവിനെ സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്ന് നൊബേല്‍ പ്രൈസ് കമ്മിറ്റി അറിയിച്ചു. വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാര പ്രഖ്യാപനത്തിലൂടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള നൊബേല്‍ സമ്മാന പ്രഖ്യാപനത്തിന് തുടക്കമായി. ഭൗതികശാസ്ത്ര നൊബേല്‍ നാളെ പ്രഖ്യാപിക്കും.