പാലക്കാട് കെഎസ്ആർടിസി ബസ് ഇടിച്ച്‌ യുവാക്കള്‍ മരിച്ച കേസില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Jun 18, 2022 - 06:22
0

  കുഴല്‍മന്ദത്ത് കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ യുവാക്കള്‍ മരിച്ച കേസില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡ്രൈവര്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

കുഴല്‍മന്ദത്ത് ദേശീയപാതയില്‍ ഫെബ്രുവരി ഏഴിനാണ് രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട അപകടമുണ്ടായത്. 304 എ വകുപ്പ് ചുമത്തി ബസ് ഡ്രൈവര്‍ ഔസേപ്പിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തുകയായിരുന്നു. മൂന്നു ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെയും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഐപിസി 304 വകുപ്പ് കൂട്ടിച്ചേര്‍ത്തത്.

 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഡ്രൈവര്‍ ഔസേപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ബസ് ഡ്രൈവര്‍ ഔസേപ്പ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User