കേരളം വീണ്ടും കോവിഡിന്റെ പിടിയില്‍
ദില്ലി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നു. പുതുതായി 4270 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ റജിസ്റ്റര്‍ ചെയ്ത കൊവിഡ് കേസുകള്‍ 4,31,76,817 ആണ്. ടിപിആര്‍ ഒരു ശതമാനത്തിന് മുകളിലാണ്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് ടിപിആര്‍ ഒരു ശതമാനത്തിന് മുകളിലേക്ക് എത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രാജ്യത്ത് മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസത്തെ പ്രതിദിന കണക്കുകളെ അപേക്ഷിച്ച്, ഒരു ദിവസം കൊണ്ട് 1636 കേസുകളാണ് കൂടിയത്. ഏറ്റവും കൂടുതല്‍ കേസുകളുള്ള മഹാരാഷ്ട്രയും കേരളവും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് നാലാം തരംഗം വരാന്‍ സാധ്യതയുള്ളതിനാല്‍ത്തന്നെ, ആശങ്കയല്ല നല്ല ജാഗ്രതയാണ് അത്യാവശ്യമെന്നും ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സ്മിരന്‍ പാണ്ഡ വ്യക്തമാക്കുന്നു.