കാവ്യ മാധവനെ ചോദ്യം ചെയ്യുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് കാവ്യയില്‍ നിന്ന് മൊഴിയെടുക്കുന്നത്. നേരത്തെ രാവിലെ 11ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും നടി കൈപ്പറ്റിയില്ല. വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന നിലപാടില്‍ നിന്ന് കാവ്യ പിന്മാറാതായതോടെ ക്രൈം ബ്രാഞ്ച് ആലുവയിലെ വീട്ടിലെത്തുകയായിരുന്നു. ഈ മാസം അവസാനം കേസിനെ സംബന്ധിച്ച അന്വേഷണ പുരോഗതി ഹൈക്കോടതിയെ അറിയിക്കേണ്ടതുണ്ട്. ഇനിയും കാവ്യയെ ചോദ്യം ചെയ്യുന്നത് നീട്ടിവച്ചാല്‍ അത് തുടര്‍ നടപടികളെ ബാധിക്കുമെന്ന കണക്ക്കൂട്ടലിലാണ് ആലുവയിലെ വീട്ടിലെത്തി മൊഴിയെടുക്കുന്നത്.