കുടിയന്മാരെ ഊതിപിടിക്കാന്‍ പൊലീസ്; ഇന്ന് മുതല്‍ വീണ്ടും ആല്‍ക്കോമീറ്റര്‍ 

കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിശ്രമത്തിലായിരുന്ന മെഷിനുകളാണ് പൊലീസ് പൊടിതട്ടിയെടുക്കുന്നത്....

കുടിയന്മാരെ ഊതിപിടിക്കാന്‍ പൊലീസ്; ഇന്ന് മുതല്‍ വീണ്ടും ആല്‍ക്കോമീറ്റര്‍ 

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവ വിരുതന്മാര്‍ക്ക് ഇനി പിടിവീഴും. ആല്‍ക്കോ മീറ്റര്‍ വീണ്ടും ഉപയോഗിച്ച് തുടങ്ങൂവാന്‍ ഡിജിപി പൊലീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിശ്രമത്തിലായിരുന്ന മെഷിനുകളാണ് പൊലീസ് പൊടിതട്ടിയെടുക്കുന്നത്. രാത്രികാലങ്ങളില്‍ മെഷിനുകള്‍ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി. കോവിഡ് കേരളത്തില്‍ ശക്തമായ സാഹചര്യത്തിലാണ് ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ചുളള പരിശോധന നിര്‍ത്തിവച്ചത്. ഇതോടെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണവും കൂടി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആല്‍ക്കോ മീറ്ററും പുനസ്ഥാപിക്കുന്നത്.