നിജില്‍ ദാസിനെ ഒരു വര്‍ഷമായി അറിയാമെന്ന് രേഷ്മ
പൂന്നോലിലെ സി പി ഐ എം പ്രവര്‍ത്തകനായ ഹരിദാസിന്റെ വധക്കേസിലെ പ്രതിയായ നിജില്‍ ദാസിനെ ഒരു വര്‍ഷമായി അറിയാമെന്ന് നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച അധ്യാപിക രേഷ്മ. പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിഷുവിനു ശേഷം ഒരു ദിവസം നിജില്‍ ദാസ് വിളിച്ചു കുറച്ചു ദിവസം ഒളിവില്‍ കഴിയാനുള്ള സൗകര്യം ചെയ്തു തരണമെന്ന് പറഞ്ഞുവെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കി. ഇതിനാലാണ് ഭര്‍ത്താവ് പ്രശാന്തിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ ഏപ്രില്‍ 17 മുതല്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയതെന്നാണ് റിമാന്റ് റിപ്പോര്‍ട്ടിലെ രേഷ്മയുടെ മൊഴി. വീട്ടില്‍ കുറച്ചു പ്രശ്‌നങ്ങളുണ്ടെന്നും മാറി നില്‍ക്കാനൊരു വീടു വേണം എന്നുമാണ് നിജില്‍ ദാസ് ആവശ്യപ്പെട്ടത് എന്ന് രാജന്‍ പറയുന്നു.