തോമസ് എന്ത് ചെയ്താലും ഒരു ചുക്കുമില്ല; പേടിപ്പിക്കരുതെന്ന് സുധാകരന്‍
കൊച്ചി: കെ വി തോമസ് ഇടതുപക്ഷത്തിനൊപ്പം പോയാല്‍ കൊടങ്കാറ്റുണ്ടാകുമെന്ന് പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ വി തോമസിന്റെ കൂടെ നിലവില്‍ ഒരു കുഞ്ഞുപോലുമില്ല. സ്വന്തം സ്റ്റാഫ് പോലും തോമസിനെ കൈവിട്ടു. നിലവില്‍ എഐസിസി മെമ്പറാണ് തോമസ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ട കാര്യം തീരുമാനിക്കുന്നത് എഐസിസിയാണ്. എന്നാല്‍ തോമസിനെ പൂര്‍ണമായും അവഗണിക്കുവാനാണ് കെപിസിസി തീരുമാനം. കെ വി തോമസ് എന്ത് ചെയ്താലും ഒരു ചുക്കുമില്ല. എന്ത് നിലപാടും സ്വീകരിക്കുന്ന വ്യക്തിയാണ് കെ വി തോമസസെന്നും കെ സുധാകരന്‍ പറഞ്ഞു. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടായെന്നതാണ് യുഡിഎഫ് നിലപാട്. ട്വന്റി 20യുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.