ജീപ്പ് ഷോയില്‍ കേസെടുത്തു ; ജോജുവിനെ പിടിക്കാന്‍ പൊലീസ്

ജീപ്പ് ഷോയില്‍ കേസെടുത്തു ; ജോജുവിനെ പിടിക്കാന്‍ പൊലീസ്

ഇടുക്കി: വാഗമണ്‍ ഓഫ് റോഡ് കേസില്‍ നടന്‍ ജോജു ജോര്‍ജ്ജിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി. ജോജു ജോര്‍ജിന് പുറമേ സ്ഥലം ഉടമ, ഓഫ് റോഡ് റേസ് സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കൃഷി ഭൂമിയിലെ ഓഫ് റോഡ് റേസിന് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്നതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്. ജീപ്പില്‍ ജോജു ജോര്‍ജ്ജ് ഓഫ് റോഡ് റെയ്‌സ് നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.