ആഫ്രിക്കയിൽ സമുദ്രാതിർത്തി ലംഘിച്ചതിന് 16 ഇന്ത്യക്കാർ പിടിയിൽ

ആഫ്രിക്കയിൽ  സമുദ്രാതിർത്തി ലംഘിച്ചതിന്  16 ഇന്ത്യക്കാർ പിടിയിൽ


 മൂന്ന് മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ ആഫ്രിക്കൻ രാജ്യമായ എക്വറ്റോറിയൽ ഗിനിയിൽ സമുദ്രാർതിർത്തി ലംഘിച്ചതിന് അറസ്റ്റിൽ. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. സമുദ്രാതിർത്തി ലംഘിച്ചെന്ന് കാട്ടി 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാർ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയൽ ഗിനി പിടികൂടുകയായിരുന്നു. നൈജീരിയയുടെ നിർദേശപ്രകാരമായിരുന്നു അറസ്റ്റെന്ന് വിജിത്ത് പറഞ്ഞു. ഓഗസ്റ്റ് 12 മുതൽ ഇക്വറ്റോറിയൽ ഗിനിയിലെ നേവിയുടെ തടവിലാണ് വിജിത്ത് ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ. വിജിത്തിന് പുറമെ സനു ജോസ്, മിൽട്ടണ് എന്നിവരാണ് കപ്പിലിലെ മറ്റ് മലയാളികൾ. ജീവനക്കാരിലെ ചിലരുടെ ആരോഗ്യ സ്ഥിതിയും മോശമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം