‘പ്രചണ്ഡ് ' പ്രതിരോധ മന്ത്രി വ്യോമസേനയ്ക്ക് കൈമാറി
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് വ്യോമസേനയ്ക്ക് കൈമാറി പ്രതിരോധ മന്ത്രി. ജോധ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ രാജ്‌നാഥ് സിംഗാണ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്‌ക്ക് കൈമാറിയത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഐഎഎഫ് ചീഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അതിതീവ്രം, അത്യുഗ്രം എന്നാണ് പ്രചണ്ഡ് എന്ന വാക്കിന് അർത്ഥം. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാൻ ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും .16400 അടി ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ ഹെലികോപ്റ്ററിനാകും.