സംസ്ഥാനത്തും അഗ്നിപഥിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: അഗ്നിപഥിനെതിരെ സംസ്ഥാനത്തും പ്രതിഷേധം. സൈനീക ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തി. പലരും ആര്‍മി ടെസ്റ്റ് പാസായവരാണ്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ശാരീരിക ക്ഷമത പാസായിട്ടും രണ്ട് വര്‍ഷമായി മറ്റ് നടപടികളിലേയ്ക്ക് കടക്കാത്തതിലാണ് യുവാകള്‍ക്ക് അമര്‍ഷം. കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധമാണ് ദിവസങ്ങള്‍ക്കുളളില്‍ കേരളത്തിലേയ്ക്കും വ്യാപിപ്പിക്കുന്നത്.