വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കുരുക്ക് മുറുകും
മുഖ്യമന്ത്രിയുടെ ഗണ്മാനും പി എ യും ചികിത്സ തേടി
വിമാനത്തിനുള്ളില്‍ പ്രതിഷേധമുയര്‍ത്തി മുഖ്യമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ തള്ളിമാറ്റുന്ന ദൃശ്യം മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വൈറലായപ്പോൾ, യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്കെതിരെ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ സർക്കാർ നീക്കം.
വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ നടത്തിയ പ്രതിഷേധത്തിനിടെ അദ്ദേഹത്തിന്റെ ഗണ്‍മാനും പി.എയ്ക്കും പരിക്കേറ്റതായി ആരോപണം. ഗണ്‍മാന്‍ അനില്‍കുമാറിനും പി.എ. സുനീഷിനുമാണ് പരിക്കേറ്റതായി പറയുന്നത്. ഇരുവരും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിഷേധക്കാരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റതെന്നാണ് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഇവരുടെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തേക്കും. '
വിമാനം യാത്ര പുറപ്പെടുമ്പോള്‍ മുതല്‍ പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് സീറ്റ് ബെല്‍റ്റ് മാറ്റുംമുമ്പെ മുഖ്യമന്ത്രിയെ അക്രമിക്കാനെത്തി. മുഖ്യമന്ത്രിയെ അക്രമിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് പരിക്കേറ്റത്' ഗണ്‍മാന്‍ അനില്‍കുമാര്‍ മൊഴിനല്‍കി. മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ എത്തിച്ച ശേഷമാണ് ഇരുവരും ആശുപത്രിയിലെത്തിയത്. . കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചത്. ജയരാജന്‍ തള്ളിമാറ്റിയതിന് ശേഷവും ഇവര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയെ പുറത്തിറക്കുന്നതിനായി ഇവരെ പിടിച്ച് മാറ്റുന്നതിനിടയിലാണ് ഗണ്‍മാനും പി.എയ്ക്കും പരിക്കേറ്റതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ അംഗരക്ഷകരെ കൈയേറ്റം ചെയ്തെന്ന പരാതി കൂടി വരുന്നതോടെ പ്രതിഷേധക്കാര്‍ക്കെതിരെ കൂടുതല്‍ ഗൗരവമുള്ള വകുപ്പകള്‍ കൂടി പോലീസ് ചുമത്തും.ഭീകരവാദ പ്രവര്‍ത്തനമാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയതെന്ന് സി.പി.എം. ആരോപിക്കുന്നതിനിടെയാണ് ഈ നീക്കങ്ങള്‍.ആസൂത്രിതമായ അക്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രിയും പറയുകയുണ്ടായി.