മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍; പ്രതിപക്ഷ നേതാവിനെതിരെ എഐസിസിക്ക് പരാതി നല്‍കി തോമസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി പ്രൊഫ. കെ വി തോമസ്. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയ കെപിസിസി ഇതിനെതിരെ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് കെ വി തോമസ് ചോദിക്കുന്നു. തനിക്ക് മറ്റൊരു നീതിയാണ് കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്നതെന്ന് കെ വി തോമസ് ചൂണ്ടിക്കാണിക്കുന്നു. എഐവൈഎഫ് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ പി സി വിഷ്ണുനാഥ് എംഎല്‍എ പങ്കെടുക്കുന്നതും കെ വി തോമസ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലേയ്ക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചുവെന്നാല്‍ അതിന്റെ അര്‍ത്ഥം വി ഡി സതീശന്‍ എല്‍ഡിഎഫിലേയ്ക്ക് പോകും എന്നതാണോ. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു