ഞങ്ങളുടെ കുട്ടികളെ ചവിട്ടിയതിന് ജയരാജനോട് പകരം ചോദിക്കും - സുധാകരൻ

കെപിസിസി ആസ്ഥാനം അക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഉടനീളം ഇന്ന് (14.06.22) കരിദിനമായി ആചരിക്കുമെന്നും സുധാകരന്‍

Jun 13, 2022 - 16:24
Updated: 4 years ago
0
ഞങ്ങളുടെ കുട്ടികളെ ചവിട്ടിയതിന് ജയരാജനോട് പകരം ചോദിക്കും - സുധാകരൻ

  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇതിന് ജയരാജനോട് പ്രതികാരം ചോദിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. 

ഒരു മുഖ്യമന്ത്രി കള്ളക്കടത്ത് കേസില്‍ പ്രതിയായി അപമാനിതനായി നില്‍ക്കുമ്പോള്‍ ജനാധിപത്യപരമായി പ്രതിഷേധം നടത്താനുള്ള അവകാശം കോണ്‍ഗ്രസിന് ഇല്ലേയെന്ന് കെ.സുധാകരന്‍ ചോദിച്ചു. 'ഞങ്ങളുടെ രണ്ടു കുട്ടികളെ വിമാനത്തില്‍ അടിച്ച് ബൂട്ടിട്ട് ചവിട്ടി, ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജിലേക്കെത്തിച്ചിരിക്കുകയാണവരെ. ഇ.പി.ജയരാജന്‍ നേരിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. കൈയാങ്കളി കളിച്ചതും അക്രമം കാണിച്ചതും ജയരാജനാണ്. ഞങ്ങള്‍ ഇതുവരെ അക്രമത്തിന്റെ പാതയിലേക്ക് പോയിട്ടില്ല. ഞങ്ങള്‍ക്ക് പൊളിക്കാന്‍ പറ്റിയ സിപിഎമ്മിന്റെ ഓഫീസ് കേരളത്തിലുടനീളം ഉണ്ട്. കെപിസിസി ആസ്ഥാനം വന്ന് അക്രമിച്ചത് സിപിഎമ്മാണ്. ആരാണ് ആക്രമണം നടത്തുന്നതെന്ന് ജനം വിലയിരുത്തട്ടെ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User