ബിജെപിയുടെ ഒതുക്കാന്‍ അവരുടെ ബ്രഹ്മാസ്ത്രം കടമെടുത്ത് രാഹുല്‍; ഇത് പൊളിക്കും

ബിജെപിയുടെ ഒതുക്കാന്‍ അവരുടെ ബ്രഹ്മാസ്ത്രം കടമെടുത്ത് രാഹുല്‍; ഇത് പൊളിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രാഷ്ട്രിയ പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങിയെന്ന വാര്‍ത്ത അണികളെയും മറ്റ് നേതാക്കളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി കഴിഞ്ഞു. ഇനി കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇന്ത്യ മഹാരാജ്യത്ത് കളമൊരുങ്ങും...ഭരണം തിരിച്ചുപിടിക്കാനും ഇന്ത്യയെ മോദിയുടെയും ബിജെപിയുടെയും പിടിയില്‍ നിന്ന് മോചിപ്പിക്കാനും 2024ല്‍ കോണ്‍ഗ്രസിനാകുമെന്ന പ്രഖ്യാപനവുമായി പാര്‍ട്ടിയും സജീവമായി കഴിഞ്ഞു..ഇക്കുറിയും രാഹുല്‍ ഗാന്ധിയെ തന്നെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് പദ്ധതികള്‍ തയാറാക്കുന്നത്..അതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചു കഴിഞ്ഞു.ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ട് വര്‍ഷം തികച്ചില്ല. 2014ല്‍ ബിജെപി പയറ്റിയ ചില തന്ത്രങ്ങള്‍ ഇക്കുറി പരീക്ഷിക്കാനുളള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വിരുദ്ധരെ ഏകോപിപ്പിച്ച് കൊണ്ടുള്ള നീക്കങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ആദ്യ പടിയായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ സജീവമാക്കും. ജനങ്ങളിലേയ്ക്ക് നേരിട്ടിറങ്ങി അവരുമായി ആശയവിനിമയം നടത്തണമെന്ന ചിന്തയാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. ഈ മാസം 22 ന് ദില്ലിയിലാണ് ആദ്യ പരിപാടി നടക്കുക. പരിപാടിയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവരുടെ ചിന്തകള്‍ പങ്കിടാനും അവസരമൊരുങ്ങും. ഭാരത് ജോഡോ യാത്രയെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവധിക്കും . 2014 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് യു പി എ സര്‍ക്കാരിനെതിരെ ബി ജെ പി നടത്തിയ നീക്കത്തിന് സമാനമായ ശ്രമം ആണ് ഇത് എന്നാണ് വിലയിരുത്തല്‍. അന്ന് കേന്ദ്രത്തിലെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന ബാനറിന് കീഴില്‍ പല സംഘടനകളും രംഗത്തെത്തുകയും വലിയ പ്രതിഷേധ പരമ്പരകള്‍ തന്നെ തീര്‍ക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയില്‍ ബി ജെ പി സര്‍ക്കാരിനെതിരെ ആളുകളേയും സംഘടനകളേയും അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.